കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം ; ഒ​രാ​ള്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍ : ക​ണ്ണ​പു​ര​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്രി​ക​നാ​യ ക​ര്‍​ണാ​ട​ക ചി​ക്ക​മം​ഗ​ളൂ​രു സ്വ​ദേ​ശി ഷം​ഷീ​ര്‍ (25) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് മാ​ലി​ക്കി (26) നെ ​ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മു​ച്ചി​ലോ​ട്ട് കാ​വി​ന് സ​മീ​പം പ​ഴ​യ​ങ്ങാ​ടി – പാ​പ്പി​നി​ശ്ശേ​രി കെ​എ​സ്ടി​പി റോ​ഡി​ല്‍‌ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ക​ര്‍​ണാ​ട​ക​ത്തി​ല്‍ നി​ന്നും ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ബൈ​ക്ക് ഇ​ടി​ച്ച ഉ​ട​ന്‍ കാ​റി​ന്റെ ഇന്ധനടാ​ങ്ക് പൊ​ട്ടു​ക​യും തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ വാ​ഹ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ​തി​നാ​ല്‍ കാ​ര്‍ ഡ്രൈവര്‍ ​മൊ​റാ​ഴ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍ കാ​റും ബൈ​ക്കും പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഷം​ഷീ​ര്‍ മ​രി​ച്ച​ത്. ക​ണ്ണ​പു​രം പോ​ലീ​സും ക​ണ്ണൂ​രി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ​ഴ​യ​ങ്ങാ​ടി- പാ​പ്പി​നി​ശേ​രി കെ​എ​സ്ടി​പി റോ​ഡി​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...