റോഹിങ്ക്യൻ അഭയാർഥികള്‍ക്ക് ഫ്ലാറ്റ് ; തമ്മിലടിച്ച്‌ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റോഹിങ്ക്യ അഭയാർഥി പ്രശ്‌നം ചർച്ചയാക്കി ബി.ജെ.പി. ആം ആദ്മി പാര്‍ട്ടിയാണ് റോഹിങ്ക്യക്കാരെ സംരക്ഷിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ ഹർദീപ് പുരിക്ക് ബി.ജെ.പി രാഷ്ട്രീയം വേണ്ടത്ര പിടിയില്ലാത്തതിനാലാണ് റോഹിങ്ക്യൻ പ്രശ്നത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതെന്ന് സംഘപരിവാറിലെ ഒരു വിഭാഗം ആരോപിക്കുന്നു.

അതീവ ദുർബല വിഭാഗങ്ങൾക്കായി സർക്കാർ നിർമ്മിച്ച ഫ്ലാറ്റുകളിലേക്ക് റോഹിങ്ക്യൻ അഭയാർഥികളെ മാറ്റുമെന്ന് കേന്ദ്രഭവന നിർമാണ മന്ത്രി ഹർദീപ് സിങ് പുരിയാണ് അറിയിച്ചത്. അഭയാർഥികൾക്ക് ആദ്യം താമസ സൗകര്യം ഒരുക്കിയത് ആം ആദ്മി സർക്കാർ ആണെന്നാണ് ബി.ജെ.പിയുടെ വാദം. ഈ പ്രചാരണം ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഒരു പടി മുന്നിൽ നിൽക്കുന്ന ആം ആദ്മിയെ റോഹിങ്ക്യയുടെ പേരിൽ പിടിച്ചു കെട്ടാനുള്ള ബി.ജെ.പി തന്ത്രമാണെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ റോഹിങ്ക്യൻ അഭയാർഥികൾ ഒരിക്കലും ഇന്ത്യൻ പൗരന്മാർ ആവുകയില്ലെന്നും അവരെ മടക്കി അയക്കുമെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ

0
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ...

അമേരിക്കൻ വിസയ്ക്ക് ഇനി 17 ലക്ഷം രൂപ വരെ ബോണ്ട്

0
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്ര കൂടുതൽ കർശനമാക്കി ട്രംപ് ഭരണകൂടം. ചില...

നിയന്ത്രണം വിട്ട കാർ ഹൈവേയിലെ സുരക്ഷാ ഗാർഡ് റെയിലിൽ ഇടിച്ചു കയറി അപകടം ;...

0
പാൽഘർ: മഹാരാഷ്ട്രയിൽ ഡോക്ടർമാരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹൈവേയിലെ ഗാർഡ്‌റെയിലിൽ ഇടിച്ച്...

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മരണത്തിൽ അസ്വാഭാവികതയില്ല

0
അരൂർ: ആലപ്പുഴ അരൂരിൽ തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിലെ അടുക്കളയിൽ മരിച്ച...