പഞ്ചാബി ഗായകന്‍ നിര്‍വൈര്‍ സിംഗ് ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഓസ്ട്രേലിയ : പഞ്ചാബി ഗായകന്‍ നിര്‍വൈര്‍ സിംഗ് ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു. മെല്‍ബണിന് സമീപം മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 42കാരന്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം. അമിത വേഗതയില്‍ വന്ന കിയ സെഡാന്‍ കാറാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ 23കാരനായ കിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ജോലി സ്ഥലത്തേയ്ക്ക് പോകുന്ന സമയത്താണ് നിര്‍വൈര്‍ സിങ്ങിനെ വാഹനം ഇടിച്ചത്. നിയന്ത്രണം വിട്ട കിയ ആദ്യം രണ്ടു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. പിന്നാലെ കിയ തൊട്ടരികില്‍ ഉണ്ടായിരുന്ന ജീപ്പില്‍ ഇടിച്ചുണ്ടായ അപകടമാണ് മരണത്തിന് കാരണം. ഈ സമയത്ത് ഈ ദിശയില്‍ വരികയായിരുന്നു ഗായകന്‍. ഒന്‍പത് വര്‍ഷം മുന്‍പാണ് പഞ്ചാബി ഗായകന്‍ ഓസ്ട്രേലിയയില്‍ എത്തിയത്. സോഷ്യല്‍മീഡിയയില്‍ അടക്കം ഗായകന് നിരവധി ഫോളോവേഴ്സാണ് ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...