ദേശീയപാതയിലെ ഭീമന്‍കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികനായ ഹോട്ടല്‍ ഉടമക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

അങ്കമാലി : ദേശീയപാതയിലെ ഭീമന്‍കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികനായ ഹോട്ടലുടമക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി എം.എ.എച്ച്‌.എസ് സ്കൂളിന് സമീപമുണ്ടായ അപകടത്തില്‍ പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ എ.എ. ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെല്‍ക്ക് കവലയിലെ ‘ഹോട്ടല്‍ ബദ്രിയ്യ’ ഉടമയാണ്.

വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ 10.20ഓടെയായിരുന്നു ദുരന്തം. സ്കൂളിന് സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമന്‍കുഴിയില്‍ വീണ സ്കൂട്ടറില്‍ നിന്ന് ഹാഷിം റോഡില്‍ തെറിച്ചു വീഴുകയും ഈ സമയം പിറകില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. കനത്ത മഴയില്‍ വെള്ളം കെട്ടികിടന്നതിനാല്‍ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. ദേഹത്ത് കയറിയിറങ്ങിയ വാഹനം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദേശീയപാതയില്‍ ടാറിങ്ങ് പൂര്‍ത്തിയാക്കിയ ശേഷം രൂപംകൊണ്ട ആഴമുള്ള കുഴിയാണിത്. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നിരവധി യാത്രക്കാര്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. പലരും തലനാരിഴക്കാണ് രക്ഷപെട്ടിട്ടുള്ളത്. അപകടമറിഞ്ഞ് അങ്കമാലിയില്‍ നിന്ന് അഗ്നിരക്ഷസേനയും നെടുമ്പാശ്ശേരി പോലീസും സ്ഥലത്തെത്തി.  ഭാര്യ – ഷമീന. മക്കള്‍ – ഹിഷാം, ഹാഷിദ്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് മാഞ്ഞാലി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല ; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’...

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....