പൊന്നാനി നരിപ്പറമ്പില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പൊന്നാനി നരിപ്പറമ്പില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി ഇളയരാജ (42) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോയ കാര്‍ മറ്റൊരു സ്ത്രീയെയും ഇടിച്ചു പരിക്കേല്‍പ്പിച്ചു. ഇവരെ പൊന്നാനി ബെന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരിപ്പറമ്പില്‍ വെച്ച് ഇളയരാജയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.ഉടന്‍തന്നെ പൊന്നാനി ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇളയരാജയെ ഇടിച്ച ശേഷം അമിതവേഗതയില്‍ പാഞ്ഞ കാര്‍ തൊട്ടടുത്ത പ്രദേശത്ത് വെച്ചാണ് സ്ത്രീയെ ഇടിച്ചത്. അപകടമുണ്ടാക്കിയ വാഹനം പിന്നീട് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...