കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പള്ളിക്കല്‍ കണ്ഠാള സ്വാമി ക്ഷേത്രത്തിന് സമീപം ഐക്കര വീട്ടില്‍ ശിവരാമന്‍ നായര്‍(52) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 ന് കെ.പി. റോഡില്‍ അടൂര്‍ ഫയര്‍ സ്‌റ്റേഷന് മുന്‍ വശത്ത് വെച്ചായിരുന്നു അപകടം. കാര്‍ രണ്ട് ബൈക്കുകളില്‍ ഇടിച്ചു. ഇതില്‍ ഒരു ബൈക്കിലുണ്ടായിരുന്ന ശിവരാമന്‍ നായര്‍ റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടൂര്‍ ഡയാനാ ഹോട്ടലിലെ ജീവനക്കാരനായ ശിവരാമന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. ഭാര്യ. സ്മിത. മക്കള്‍: ആകാശ്, അരവിന്ദ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

0
മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി. എസ്‌എഫ്ഐ...