റെഡ് ക്രോസ്സ് ദിനാചാരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആതുരസേവനരംഗത്ത് റെഡ് ക്രോസ്സ് സൊസൈറ്റി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും പ്രളയകാലത്തും കോവിഡ് കാലത്തും റെഡ് ക്രോസ്സ് ചെയ്ത പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. ഇന്ത്യൻ റെഡ് ക്രോസ്സ് സോസൈറ്റി കോഴഞ്ചേരി താലൂക്ക് സംഘടിപ്പിച്ച റെഡ് ക്രോസ്സ് ദിനാചാരണം പത്തനംതിട്ട വൈ എം സി എയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ഉക്രൈൻ യുദ്ധത്തിൽ റെഡ് ക്രോസ്സ് ചെയ്ത സേവനം ത്യാഗോജ്വലമാണെന്നും അവർ പറഞ്ഞു.

താലൂക്ക് ചെയർമാൻ പി. കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ഓക്സിജൻ കോണ്സെന്ട്രേറ്ററിന്റെയും ജെ ആർ സി പെൺകുട്ടികൾക്കുള്ള ഹൈജീനിക് കിറ്റിന്റെയും വിതരണോത്ഘാടനം കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ നിർവഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എൻ. എം ഷാജഹാൻ, താലൂക്ക് സെക്രട്ടറി ഏബൽ മാത്യു, റ്റി. ജോർജ്ജ് വർഗീസ്, ജോൺ കെ. വർഗ്ഗീസ്, ശോശാമ്മ ഫിലിപ്പ്, ജോസ് മാത്യു, ഗ്രേസി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...

വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി

0
ഡൽഹി: വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും...