Thursday, November 30, 2023 10:05 pm

ഇടിച്ചിട്ട വണ്ടിയിൽ കയറ്റി യുവതിയെയും മകനെയും പാതി വഴിയിൽ ഇറക്കിവിട്ട് ക്രൂരത ; KL 24 T 0132 വൈറ്റ് മാരുതി ഡിസയര്‍ – കണ്ടുപിടിക്കണം ഈ അഹങ്കാരിയെ ..

തിരുവനന്തപുരം : ഇടിച്ചിട്ട വാഹനങ്ങൾ നിർത്താതെ പോയ പല സംഭവങ്ങളും പലപ്പോളും കേൾക്കുന്നതാണ്. എന്നാൽ അതിലും വലിയ ക്രൂരതയാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഇടിച്ചിട്ട വണ്ടിയിൽ കയറ്റി യുവതിയെയും മകനെയും പാതി വഴിയിൽ ഇറക്കി വിട്ടിരിക്കുകയാണ് ഒരാൾ. ഇയാളെ തേടിയുള്ള കുറിപ്പാണ് സോഷ്യൽ ലോകത്ത് ഇപ്പോൾ ചർച്ച.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

അരവിന്ദ് സുദകുമാറെന്ന യുവാവാണ് ഭാര്യയേയും മകനെയും ഇടിച്ചിട്ട വണ്ടിക്കാരനെ തേടുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ സ്വിഫ്റ്റ് ഡിസയർ കാർ വന്ന് ഇടിച്ചു. ഇടിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച ഇവരെ പുറകെ ബൈക്കിലെത്തിയ യുവാക്കൾ ചേർന്ന് തടഞ്ഞു നിർത്തി. ഭാര്യയേയും കുഞ്ഞിനെയും കാറിൽ കയറ്റി. എന്നാൽ കാറുകാർ ഇവരെ പകുതിവഴിയിൽ ഇറക്കിവിടുകയായിരുന്നു. ഭാര്യ തുടർന്ന് ഓട്ടോപിടിച്ചാണ് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായി പരുക്ക് പറ്റിയിട്ടുണ്ട്. ഭാര്യയുടെ കാലിനും പരുക്ക് പറ്റിയിട്ടുണ്ട്. ഈ ക്രൂരത കാട്ടിയ വണ്ടിക്കാരെ കണ്ടെത്താൻ സമൂഹമാധ്യമത്തിന്റെ സഹായം തേടിയിരിക്കുകയാണ് അരവിന്ദ്.

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ:

ഇത് എന്റെ മകൻ ആരുഷ്. (2 വയസ് 3 മാസം). 28.12.19 ൽ ശ്രീകാര്യത്തിനു സമീപം ഗാന്ധിപുരത്തു വച്ച് അപകടം സംഭവിച്ചു. എന്റെ wife um മകനും സഞ്ചരിച്ച activa യിൽ KL 24 T 0132 white Maruti dezire car വന്ന് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിലേക്ക്. വീഴുകയും ചെയ്തു. എന്റെ wife nte കാലിനും മകന്റെ മുഖത്തിനും പരിക്കേറ്റു. എന്നാൽ car ഓടിച്ച മാന്യന് ഒന്ന് പുറത്തിറങ്ങാനോ അവരെ ഒന്ന് നോക്കാനോ ഉള്ള മനസ്സ് ഉണ്ടായില്ല എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടാനാണ് അയാൾ ശ്രമിച്ചത്. പുറകിൽ വന്ന ബൈക്കിലെ യുവാക്കൾ ഇടപെട്ട് രണ്ടു പേരെയും കാറിനുള്ളിൽ കയറ്റി.(ആ യുവാക്കൾ ആരാണ് എന്ന് അറിയില്ല അവരോട് ഞങ്ങൾക്ക് നന്ദിയുണ്ട്) . എന്നാൽ രക്ഷപ്പെട്ടു പോകാൻ കഴിയാത്തിലുള്ള ദേഷ്യത്തിൽ അയാൾ ഒരു seriousness um ഇല്ലാതെ വേദന കൊണ്ട് കരയുന്ന എന്റെ കുഞ്ഞിനെയും കൊണ്ട് വളരെ പതുക്കെ drive ചെയ്യുകയും വേഗം hospital il എത്തിക്കാൻ wife ആവശ്യപ്പെട്ടപ്പോൾ അതിനു സൗകര്യമില്ല എന്നു പറഞ്ഞ് ഒരു ദയയും ഇല്ലാതെ ചാവടിമുക്ക് എന്ന സ്ഥലത്ത് ഇറക്കി വിടുകയും ചെയ്തു. Caril ഉണ്ടായിരുന്ന സ്ത്രീക്കു പോലും ഒരു മനസ്സലിവ് ഉണ്ടായില്ല.ഈ ഒരു അവസ്ഥയിലും എന്റെ wifenu മകനെയും കൊണ്ട് auto പിടിച്ച് hospital il പോകേണ്ടി വന്നു.

Car number ഉപയോഗിച്ച് trace ചെയ്തു നോക്കിയിട്ടു ആളുടെ details kittiyittilla. Kottarakkarayil ഉള്ള ആളാണ് എന്നു മാത്രമേ അറിയാൻ സാധിച്ചുള്ളു. ഞങ്ങൾക്കു case nu പോകാനോ നഷ്ട പരിഹാരം വാങ്ങാനോ താൽപര്യമില്ല. അതൊന്നും തന്നെ ഞങ്ങൾ അനുഭവിക്കുന്ന വേദനയ്ക്ക് പകരമാവില്ല. പക്ഷേ അയാളെ ഒന്ന് കാണണം. അഥവാ അയാൾ ഈ post കാണുന്നുണ്ട് എങ്കിൽ ഇനി എങ്കിലും ഒരു അപകടം ഉണ്ടായാൽ ഇങ്ങനെ പ്രതികരിക്കരുത്.. എന്റെ wifeum മകനും അനുഭവിക്കുന്ന വേദനയ്ക്കും ഇത് ഒന്നും പരിഹാരമല്ല. പക്ഷേ അപകടം ഉണ്ടായാൽ hospitalil എത്തിക്കാനുള്ള മനസ്സ് എങ്കിലും കാണിക്കണം……… ഈ നമ്പർ ഒന്ന് കണ്ടു പിടിക്കാൻ സഹായിക്കുക

Number. KL 24 T 0132 White maruti dezire ദയവായി ഈ post അയാൾ കാണുന്നതു വരെ share ചെയ്യുക

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ അന്തരിച്ചു

0
കോഴിക്കോട് : മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ...

അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി : ശബരിമല എഡിഎം

0
പത്തനംതിട്ട : തിരക്കുകൂടുന്ന സന്ദർഭങ്ങളിൽ അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി...

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് വിരൽ കടിച്ചു മുറിച്ച കേസിലെ പ്രതി പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് വിരൽ കടിച്ചു മുറിച്ച കേസിലെ...

എം.ഡി.എം.എയുമായി വയനാട്ടിൽ രണ്ടുപേർ പിടിയിൽ

0
കൽപറ്റ: ചില്ലറ വിൽപ്പനക്കായി മലപ്പുറത്തേക്ക് കടത്തുകയായിരുന്ന എം.ഡി.എം.എ വയനാട്ടിൽ പിടികൂടി. മീനങ്ങാടി...