തലയിലൂടെ മീന്‍ വണ്ടി കയറി ഗുണ്ടയും മാതൃസഹോദരിയും മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാലാ റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രികരുടെ മുകളിലൂടെ മീന്‍വണ്ടി കയറിയിറങ്ങി യുവാവും മാതൃസഹോദരിയും മരിച്ചു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പള്‍സര്‍ കണ്ണന്‍, ഇയാളുടെ അമ്മയുടെ സഹോദരി സിന്ധു എന്നിവരാണ് മരിച്ചത്. ഏറ്റുമാനൂര്‍ കിസ്മത്ത് പടിയിലായിരുന്നു അപകടം.

ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും ബൈക്കില്‍ വീട്ടിലേയ്‌ക്കു പോകുകയായിരുന്നു കണ്ണനും സിന്ധുവും. ഈ സമയത്ത് മുന്നില്‍ പോയ ബൈക്കിനു പിന്നില്‍ കണ്ണന്റെ ബൈക്കിന്റെ ചക്രങ്ങള്‍ തട്ടുകയായിരുന്നു. ഇതോടെ കണ്ണനും സിന്ധുവും സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് റോഡിലേയ്‌ക്ക് വീണു. ഈ സമയം പാലാ ഭാഗത്തു നിന്നും വന്ന മീന്‍ലോറി ബൈക്ക് യാത്രികരുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഏറ്റുമാനൂരിലെ നിരവധി ക്രമിനല്‍ കേസുകളിലെ പ്രതിയാണ് കണ്ണന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...

ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

0
തിരുവനന്തപുരം: ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി ബോണ്ട് ലേലത്തിലൂടെ...