സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളുടെ പൊളിച്ച വാഹനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികളുടെ പൊളിച്ച വാഹനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പൊള്ളാച്ചിക്ക് സമീപമുള്ള ഊത്തുക്കുള്ളിയില്‍ വച്ചാണ് പ്രതികളുടെ കാര്‍ പൊളിച്ചത്. വാഹനത്തിന്റെ ടയറും എഞ്ചിന്‍ ഷീറ്റും പൊലീസെത്തി പരിശോധിച്ചു. കൊലപാതകത്തിനുശേഷം പ്രതികള്‍ സഞ്ചരിച്ച മാരുതി 800 കാറിന്റെ പലയിടങ്ങളിലായി നിന്നുലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ വാഹനം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിരുന്നില്ല.

സംഭവത്തില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി കൂടി ഇന്നലെ രാത്രി അറസ്റ്റിലായി. കേസില്‍ രണ്ടാമത്തെ അറസ്റ്റാണിത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ പിടിയിലായ പ്രതികളുടെ പേരുകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണ് പോലീസ് വിശദീകരണം. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളാണ് സംഭവത്തില്‍ ഇതുവരെ പിടിയിലായ രണ്ടുപേരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്വേഷണം വ്യാപിപ്പിച്ചെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തില്‍ 34 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...