ഒഡീഷ സിമൻ്റ് പ്ലാൻ്റിൽ അപകടം : രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ സിമൻ്റ് കമ്പനിയിലെ ഇരുമ്പ് പാളി തകർന്ന് വീണതിനെ തുടർന്ന് കാണാതായ മൂന്ന് തൊഴിലാളികളിൽ രണ്ട് പേരുടെ മൃതദേഹം ശനിയാഴ്ച രാവിലെ പ്ലാൻ്റിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ബോയിലറിനുള്ള കൽക്കരി സംഭരിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഇരുമ്പ് പാളി വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് വീഴുകയായിരുന്നു. രാജ്​ഗം​ഗ്പൂരിലെ ഡാൽമിയ ഭാരത് സിമൻ്റ് കമ്പനിയുടെ പ്രൊഡക്ഷൻ ലൈനിലെ ക്യാപ്റ്റീവ് പവർ പ്ലാൻ്റിൻ്റെ ബോയിലർ ഏരിയയിൽ നിന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 64 ഓളം തൊഴിലാളികളെ രക്ഷപ്പെടുത്തി.

വ്യാപകമായ തിരച്ചിലിനൊടുവിലാണ് 2പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് ഡാൽമിയ ഭാരത് സിമൻ്റ് കമ്പനി സൈറ്റിലെ ഉദ്യോഗസ്ഥർ പറഞ്ഞു. കാണാതായ മൂന്നാമത്തെ തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. രഞ്ജിത് ഭോൽ (32), ദശരഥി പത്ര (42), സുശാന്ത് റൗട്ട് (55) എന്നിവരെയാണ് അപകടം നടക്കുന്ന സമയത്ത് കാണാതായത്. തമിഴ്‌നാട്ടിലെ പവർ പ്ലാൻ്റ് സേവന ദാതാക്കളായ ഓപ്പറേഷണൽ എനർജി ഗ്രൂപ്പിന്റെ പ്രോജക്ടിന് കീഴിലാണ് മൂവരും പ്രവർത്തിച്ചിരുന്നത്. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ ഇൻഷുറൻസും കമ്പനി പ്രഖ്യാപിച്ചു . കൂടാതെ, കുടുംബാം​ഗങ്ങൾക്ക് കമ്പനിയിൽ ജോലി ലഭിക്കും. അവരുടെ കുട്ടികളുടെ 12-ാം ക്ലാസ് വരെയുള്ള പഠനച്ചെലവുകൾ കമ്പനി വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാവിയിലെ സംഭവങ്ങൾ തടയാൻ സുരക്ഷാ പ്രോട്ടോക്കോളുകൾ അവലോകനത്തിലാണ് തങ്ങളെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...