തിരുവല്ല : മാരുതി ഒമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് കുമ്പനാട് ജംങ്ഷനിലുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്‍, വാര്യാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. കോയിപ്രം പോലീസെത്തി മൃതദേഹങ്ങള്‍ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് റോഡില്‍ നിന്നും നീക്കം ചെയ്തു.
കുമ്പനാട് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
RECENT NEWS
Advertisment



























