തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു : രണ്ട് മരണം ; 12 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃപ്രയാര്‍ റോഡില്‍ മുത്തുള്ളിയാലില്‍ ജീപ്പ് സ്വകാര്യബസില്‍ ഇടിച്ച് ജീപ്പില്‍ സഞ്ചരിച്ച രണ്ടുപേര്‍ മരിച്ചു. 12 ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. മഞ്ഞപ്ര ആവുപാടം ദേവസ്യയുടെ മകന്‍ ബിജു (44), ഒഡീഷ സ്വദേശി സന്തോഷ് പ്രധാന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മഞ്ഞപ്ര ആവുപാടം ദേവസ്യയുടെ മകന്‍ ബിജു (44), ഒഡീഷ സ്വദേശി സന്തോഷ് പ്രധാന്‍ എന്നിവരാണ് മരിച്ചത്. സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം രണ്ട് പേരാണ് ജീപ്പില്‍ ഉണ്ടായത്. ഇവരെ ഏറെ നേരത്തെ പ്രയത്നത്തിനൊടുവില്‍ പുറത്തെടുത്ത് കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെ മുത്തുള്ളിയാല്‍ ഗ്ലോബല്‍ സ്‌കൂളിന് സമീപമാണ് അപകടം. അമിത വേഗത്തില്‍ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ തൃപ്രയാര്‍ ഭാഗത്തേക്ക് പോയ ബസില്‍ ഇടിക്കുകയായിരുന്നു. ബസ് യാത്രക്കാരായ ചിറക്കല്‍ വാക്കറ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (64), ചേര്‍പ്പ് പടിഞ്ഞാട്ടുമുറി കറപ്പന്‍ വീട്ടില്‍ അബ്ദുള്ള (74), ഇഞ്ചമുടി വെള്ളംപറമ്പില്‍ സുബിത (37), ഇഞ്ചമുടി മുറിപറമ്പില്‍ ലക്ഷ്മിക്കുട്ടി (76) എന്നിവരെ കൂര്‍ക്കഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും

0
തിരുവനന്തപുരം: ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം...

ചിങ്ങമാസ പൂജ ; പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ...

വിദേശ വനിത കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ

0
കോഴിക്കോട്: വിദേശ വനിത കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ. റാസൽഖൈമ സ്വദേശിയാണ് മരിച്ചത്....

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...