സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പൂന്തോട്ട പരിപാലനം:ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ടം ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥിയില്‍ പരിപാലിക്കുന്നത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ള ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കും മുദ്ര വച്ച കവറില്‍ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം. വിനോദസഞ്ചാര വകുപ്പ് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന 5000 രൂപയുടെ ഡി ഡിയും ക്വട്ടേഷന് ഒപ്പം സമര്‍പ്പിക്കണം. പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനത്തിനുള്ള ക്വട്ടേഷന്‍ എന്ന് കവറില്‍ രേഖപ്പെടുത്തിയിരിക്കണം. ഡെപ്യൂട്ടി ഡയറക്ടര്‍, വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസ്, അനുഗ്രഹ ബില്‍ഡിങ്, കണ്ണങ്കര, പത്തനംതിട്ട. പിന്‍ – 689645 എന്ന വിലാസത്തില്‍ ഈമാസം 16ന് ഉച്ചയ്ക്ക് രണ്ട് വരെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ക്വട്ടേഷനുകള്‍ നല്‍കാം.
ഫോണ്‍: 0468-2326409.

കുന്നന്താനം അസാപ് കേരളയില്‍ അഡ്മിഷന്‍ തുടങ്ങി
അസാപ് കേരളയുടെ പത്തനംതിട്ട കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ജൂണില്‍ ആരംഭിക്കാന്‍ പോകുന്ന തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്ന വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍, ലാബ് കെമിസ്റ്റ്, ടാലി എസ്സന്‍ഷ്യല്‍ കോംപ്രിഹന്‍സീവ്, കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍, അനിമേഷന്‍,ഡ്രോണ്‍ പൈലറ്റ് ,എന്റോള്‍ഡ് ഏജന്റ്, ഫിറ്റ്നസ്സ് ട്രെയിനര്‍ തുടങ്ങിയ കോഴ്സുകളിലേക്കാണ് അഡ്മിഷന്‍. ഫോണ്‍ : 7994497989, 6235732523, 9696043142

ലൈഫ്സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരളമോട്ടോര്‍ തൊഴിലാളിക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് ചെയ്യുവാന്‍ തടസം നേരിടുന്ന സാഹചര്യത്തില്‍ ഓഫീസില്‍ നേരിട്ട് ലൈഫ്സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ, മസ്റ്ററിങ്ങ് പൂര്‍ത്തീകരിക്കുകയോ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാഎക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :04682-320158

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 6 വരെ അവധി
സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മേയ് 6 വരെ പൊതു അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ഉയര്‍ന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലര്‍ട്ട്
പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് (03) ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
മെയ് 03 മുതല്‍ 07 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 3 – 5°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ മെയ് 07 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് (03) ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു

0
ഡൽഹി: വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു....

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്

0
കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി...

ഡോ. ഡി സജിത്ത് ബാബു ഐഎഎസ് പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍

0
തിരുവനന്തപുരം: ഡോ. ഡി സജിത്ത് ബാബുവിനെ ചീഫ് ഇലക്ടറല്‍ ഓഫീസറായി...

സ്വാതന്ത്ര്യദിനം: സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന്...