കണ്ണൂര്‍ : നഗരത്തിന് സമീപം പള്ളിക്കുളത്ത് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ച് മുത്തച്ഛനും ചെറുമകനും ദാരുണാന്ത്യം. പള്ളിക്കുളം സ്വദേശി മഹേഷ് ബാബു, മകളുടെ മകന്‍ ആഗ്നേയ് (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ചക്രം ഇരുവരുടെയും ദേഹത്തുകൂടി കയറി ഇറങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. അപകടം നടന്നയുടന്‍ ലോറി ഡ്രൈവര്‍ ഇറങ്ങിയോടി. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ച് മുത്തച്ഛനും ചെറുമകനും ദാരുണാന്ത്യം
RECENT NEWS
Advertisment