തൊടുപുഴ: തൊടുപുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലാ റൂട്ടില്‍ കരിങ്കുന്നം പുത്തന്‍പള്ളിയ്ക്കു സമീപമാണ് അപകടം ഉണ്ടായത്.അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന പത്തനംതിട്ട സ്വദേശി ശ്രീജിത്തിന് ഗുരുതരമായി പരുക്കേറ്റു.ഇയാളെ കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി ബസിലുണ്ടായിരുന്ന മൂന്നു യാത്രക്കാര്‍ക്കും നിസാര പരുക്കേറ്റു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
തൊടുപുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു
RECENT NEWS
Advertisment




























