ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാറിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാലാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാറിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. മംഗലപുരം വാലികോണം ചീനിവിള തൊടിയില്‍ വീട് കീര്‍ത്തന ഭവനില്‍ അര്‍ച്ചനയാണ് (26) മരിച്ചത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പൗഡിക്കോണം ചെല്ലമംഗലം ദേവീക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ ആണ് അര്‍ച്ചനയും ഭര്‍ത്താവ് രാഹുലും സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച്‌ അപകടമുണ്ടായത്.

ഇന്നലെ പത്തരയോടെയാണ് സംഭവം. അയിരൂപ്പാറ തേരുവിള ജംക്ഷനു സമീപം വെച്ചാണ് ദമ്പതികളുടെ ബൈക്കില്‍ കാറിടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ അര്‍ച്ചനയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഭര്‍ത്താവ് രാഹുലിനും പരുക്കേറ്റു. ടെക്‌നോപാര്‍ക്കില്‍ ഇന്‍ഫോസിസില്‍ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥയുമാണ് അര്‍ച്ചന. ഒരു മകനുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം സൂര്യ ഘർ : പദ്ധതിയിൽ ഇനിമുതൽ പുതിയ സ്റ്റിക്കർ നിർ‌ബന്ധമാക്കി കേന്ദ്രം

0
ന്യൂഡൽഹി : പിഎം സൂര്യഭവനം പുരപ്പുറ സൗരോർജ പദ്ധതിയുടെ ഭാഗമായി ഇൻസ്റ്റാൾ...

പിഎം ശ്രീ പദ്ധതി നടത്തിപ്പ് ; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന...

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...