കണ്ടയ്നർ ലോറി സ്കൂട്ടറിലിടിച്ച്‌ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : കൊല്ലം – തേനി ദേശീയപാതയിൽ കൊച്ചാലുംമൂടിന് വടക്ക് കണ്ടയ്നർ ലോറി സ്കൂട്ടറിലിടിച്ച്‌ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മാങ്കാംകുഴി വെട്ടിയാർ താജ് മൻസിലിൽ അൻസാരി (55) ആണ് മരിച്ചത്. വിമുക്ത ഭടനാണ്. ശനിയാഴ്ച രാവിലെ 6.30 നാണ് അപകടം. മൂന്നു വർഷമായി ഹരിപ്പാട്ടുള്ള സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.

രാത്രി ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങും വഴി എതിരെ അമിത വേഗതയിൽ വന്ന കണ്ടയ്നർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയവർ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻ കയറ്റി വന്ന ലോറിയുടെ ഡ്രൈവർ തമിഴ്നാട് സ്വദേശി അൻപരസൻ ഗണപതിയെ മാവേലിക്കര പോലീസ് കസ്റ്റഡിയിലെടുത്തു. അൻസാരിയുടെ ഭാര്യ: സജീല. മക്കൾ:ഡോ. ആഷിദ അസീസ്, അമീഗ അൻസാരി. മരുമകൻ: അസീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...