മിനി ലോറിയും കാറും കൂട്ടിയിടിച്ചു അപകടം ; രണ്ട് പേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം : കയറംപാറയ്ക്കു സമീപം മിനി ലോറിയും കാറും കൂട്ടിയിടിച്ചു അപകടത്തിൽ 2 പേര്‍ക്കു പരുക്ക്. കാര്‍ ഓടിച്ചിരുന്ന വനിതാ ഡോക്ടര്‍ മലപ്പുറം കോട്ടയ്ക്കല്‍ രണ്ടത്താണി പറമ്പത്ത്‌വില്ലയില്‍ ഡോ.സിബിയ (34), ലോറി ഡ്രൈവര്‍ കഞ്ചിക്കോട് പ്ലാങ്ങോട്ട് വീട്ടില്‍ കൃഷ്ണന്‍കുട്ടി (48) എന്നിവര്‍ക്കാണു പരുക്കേറ്റത്. പാലക്കാട്- കുളപ്പുള്ളി പാതയില്‍ കയറംപാറയിലെ ഹോസ്റ്റലിനു സമീപമാണ് അപകടം.

പരുക്കേറ്റ ഇരുവരെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകരുകയും ലോറി നിയന്ത്രണം വിട്ടു മറിയുകയും ചെയ്തു. പരുക്കേറ്റ ഡോക്ടറെ ഏറെ ശ്രമപ്പെട്ടാണു പുറത്തെത്തിച്ചത്. അപകടത്തെത്തുടര്‍ന്നു റോഡില്‍ ഗതാഗതം തടസ്സപ്പെ‌ട്ടു. പോലീസും നാട്ടുകാരും ചേര്‍ന്നു വാഹനങ്ങള്‍ റോഡില്‍ നിന്നു നീക്കിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. ഷൊര്‍ണൂരില്‍ നിന്നു ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...