റിയാദ് : ടാങ്കര്‍ ലോറി മറിഞ്ഞ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. റിയാദ് നഗരത്തിന്റെ കിഴക്ക് ഭാഗത്ത് നദീമിലെ സീവേജ് പ്ലാന്റില്‍ നിന്ന് മാലിന്യം കൊണ്ടുപോകുന്ന ടാങ്കർ ലോറിയുടെ ഡ്രൈവർ ആയിരുന്ന കൊല്ലം കടയ്ക്കല്‍ മാേങ്കാട് മുതയില്‍ സ്വദേശി പള്ളിക്കുന്നില്‍ വീട്ടില്‍ നിസാറുദ്ദീന്‍ (43) ആണ് മരിച്ചത്.
റിയാദ് ജനാദിരിയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറിയില്‍ നിന്ന് ടാങ്കര്‍ ഇളകിവീണതിന്റെ അടിയില്‍പെട്ട നിസാർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.