വീടിനു മുന്നിൽ ഇരുന്ന പ്ലസ് വൺ വിദ്യാർഥിനി ടാ‌ങ്കർ ലോറി ഇടിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

സേലം : വീടിനു മുന്നിൽ ഇരുന്ന പ്ലസ് വൺ വിദ്യാർഥിനി ടാ‌ങ്കർ ലോറി ഇടിച്ചു മരിച്ചു. കെജി ചാവടി, താഡ്കോ കോളനിയിൽ ചിന്നരാജിന്റെ മകൾ ശ്രീനിധി (16) ആണു മരിച്ചത്. ദേശീയപാത സർവീസ് റോഡിനോടു ചേർന്നുള്ള വീടിനു മുൻപിലെ അലക്കുകല്ലിൽ ഇരിക്കുമ്പോഴായിരുന്നു അപകടം നടന്നത്. കുനിയമുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് ശ്രീനിധി. കേരള റജിസ്ട്രേഷനുള്ള ഗ്യാസ് ടാങ്കർ ലോറിയാണ് അമിതവേഗത്തിൽ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. അപകട സമയത്തു തന്നെ വിദ്യാർഥിനി മരിച്ചു. സംഭവത്തിൽ നാട്ടുകാർ ലോറി തടഞ്ഞുവെച്ചു. കോയമ്പത്തൂർ – വാളയാർ പ്രധാന റോഡ് രണ്ട് മണിക്കൂറോളം നാട്ടുകാർ ഉപരോധിച്ചു.

അമിതവേ​ഗതയിൽ ലോറികൾ ചീറിപാഞ്ഞു വരുന്നത് പതിവ് കാഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും വേഗനിയന്ത്രണത്തിനു മാർഗങ്ങൾ സ്വീകരിക്കാമെന്നുമുള്ള പോലീസിന്റെ ഉറപ്പിന്മേലാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്. ശ്രീനിധിയുടെ മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...