വടക്കഞ്ചേരിയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വടക്കഞ്ചേരി : ദേശീയപാതയിൽ ബൈക്കപകടത്തിൽ രണ്ടുപേർ മരിച്ചു. ദേശീയപാത ചുവട്ട് പാടത്തിന് സമീപം ലോറിക്ക് പിന്നിൽ ബൈക്കിടിച്ചായിരുന്നു അപകടം. കോട്ടയം പാമ്പാടി പൂരപ്ര പുളിയുറുമ്പിൽ വീട്ടിൽ സനൽ (25), കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി വെള്ളിപറമ്പിൽ വീട്ടിൽ ഇവിയോൺ (25) എന്നിവരാണ് മരിച്ചത്. വെളളിയാഴ്ച പുലർച്ചെ ഒരുമണിയോടുകൂടി വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത ചുവട്ട് പാടത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ബാംഗ്ലൂരിൽ ഫിലിം എഡിറ്ററായ സനൽ സുഹൃത്ത് ഇവിയോണുമൊത്ത് ബാംഗ്ലൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് നിർത്തിയപ്പോൾ നിയന്ത്രണം തെറ്റിയ ബൈക്ക് ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനൽ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പക്കൽ 12.30 ഓടു കൂടി ഇവിയോണും മരിച്ചു. വടക്കഞ്ചേരി പോലീസ് കേസെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...

മരുമകന്റെ ക്രൂരത; മുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളോട് പറഞ്ഞതിന് ഭാര്യാമാതാവിന്...

0
കൊല്ലം: കൊല്ലത്ത് ഭാര്യാ മാതാവിനെ മരുമകന്‍ പീഡിപ്പിച്ചു. കുണ്ടറയിലാണ് സംഭവം. വീട്ടുമുറ്റത്ത്...

​’നടന്നുപോയ ആൾക്ക് ആശുപത്രിയിൽ എത്തിയപ്പോൾ പ്ലാസ്റ്റർ’;; വാർഡ് കൗൺസിലറുടെ വീഡിയോയുമായി V ജോയ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗിരികുമാറിന്റെ വീഡിയോയുമായി വി ജോയ്...