റാന്നി : വീടിനോട് ചേർന്നുനിന്നിരുന്ന പപ്പായ മരം വെട്ടുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. അത്തിക്കയം ചേന്നംപാറ വളവനാൽ വീട്ടിൽ ജേക്കബ് വി.ജെ. (ഷിജു – 49) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. വീട്ടുപറമ്പിൽ നിന്ന കൂറ്റൻ പപ്പായ മരം സ്വയം വെട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ മരം സമീപത്തെ മതിലിൽ ഇടിച്ചതിനുശേഷം ജേക്കബിന്റെ തലയുടെ പിൻഭാഗത്തേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ സമീപവാസികൾ ചേര്‍ന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സുഷുമ്നാ നാഡിക്കേറ്റ ആഘാതം മൂലം സ്ഥിതി ഗുരുതരമായി. തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ റാണി. മക്കൾ ജോബിൻ, ജിയ, ജുവൽ. സംസ്കാരം പിന്നീട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































