മാസപ്പടി കേസ് : ചെയ്ത സേവനത്തിനാണ് മകൾ പണം സ്വീകരിച്ചത്, ഇഡി സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു ; പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ ഇഡിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ചെയ്ത സേവനത്തിനാണ് മകൾ വീണ പണം സ്വീകരിച്ചത്. ‘നിന്നെയല്ല നിന്റെ അച്ഛനെ നോക്കുന്നു’ എന്നാണ് ഇഡി നിലപാട്. അച്ഛൻ എന്തൊക്കെ കണ്ടതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇഡി സിപിഐഎമ്മിനെ ലക്ഷ്യമിടുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. എക്സാലോജിക് – സിഎംആർഎൽ കരാർ ഉണ്ടാക്കിയിരുന്നു. അതുപ്രകാരം സിഎംആർഎല്ലിന് സേവനം നൽകുകയും ചെയ്തു. കരാർ കൃത്യമാണെന്ന് പിണറായി വിജയൻ വിശദീകരിച്ചു. അതിന്റെ പ്രതിഫലം എക്സാലോജിക് സ്വീകരിച്ചു. ആ പണം കാണാനില്ല എന്ന് പറഞ്ഞാൽ കുറ്റമാണ്. പക്ഷേ പണം കണക്കിൽ ഉണ്ട്‌. നിയമപ്രകാരം എല്ലാ നികുതികളും അടച്ചാണ് പണം സ്വീകരിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു.

എക്‌സാലോജിക് – സിഎംആർഎൽ ഇടപാടിൽ എന്താണ് കുറ്റമെന്നും പിണറായി വിജയൻ ചോദിച്ചു. സിപിഐഎമ്മിനെ ലക്ഷ്യമിട്ട് ഇഡി നീങ്ങുകയാണ്. ആർഎസ്എസും ബിജെപിയുമാണ് പിന്നിൽ. കോൺ​ഗ്രസ് പിന്തുണ നൽകുന്നുവെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ‌‌രാഷ്ട്രീയമായി നിയമപരമായും സിപിഐഎം നേരിടുമെന്ന് അദ്ദേഹം ആവർത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ സംഭാവനക്കൊള്ള ; ചമ്പത് റായ്, മുൻ ട്രസ്റ്റ്‌ അംഗം അനിൽ കുമാർ മിശ്ര...

0
ഉത്തർപ്രദേശ് : അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ ട്രസ്റ്റ്‌ മുൻ ജനറൽ...

മണിപ്പുർ, നാഗാലാ‌ൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അഫ്‌സ്പ നിയമം നീട്ടി

0
ഇറ്റാനഗർ : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സായുധ സേന വിഭാഗങ്ങൾക്ക് പ്രത്യേക അധികാരം...

പപ്പായ മരം വെട്ടുന്നതിനിടെ അപകടം : ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു

0
റാന്നി : വീടിനോട് ചേർന്നുനിന്നിരുന്ന പപ്പായ മരം വെട്ടുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന...

ലോക കേരളസഭ നിർത്തലാക്കുവാനുള്ള തീരുമാനം സ്വാഗതാർഹം : പ്രവാസി കോൺഗ്രസ്

0
പത്തനംതിട്ട : സാധാരണക്കാരായ പ്രവാസികൾക്ക് യാതൊരു പ്രയോജനവും ചെയ്യാത്തതും പ്രവാസികളിലെ വരേണ്യ...