Tuesday, April 2, 2024 7:35 pm

 എരുമേലിയില്‍ ഇന്നോവ കാറും ബൈക്കും ഇടിച്ചുണ്ടായ അപകടം ; ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന യുവാവും മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇന്നോവ കാറും ആഡംബര ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ മരണം രണ്ടായി. അപകട സ്ഥലത്ത് വെച്ച്‌ തന്നെ ആദ്യം ഒരാള്‍ മരണപ്പെട്ടിരുന്നു. ബൈക്കില്‍ വന്ന മണിമല പൊന്തന്‍പുഴ ചാരുവേലി സ്വദേശി ചേനപ്പാടിയില്‍ താമസിക്കുന്ന പാക്കാനം വീട്ടില്‍ ശ്യാം സന്തോഷ്‌ (29), സുഹൃത്ത് രാഹുല്‍ സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്.

Lok Sabha Elections 2024 - Kerala

ബുധനാഴ്ച രാത്രി 8:45ഓടെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് സമീപം പെട്രോള്‍ ബങ്കിന് മുമ്പില്‍ വെച്ചാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് റാന്നി നിലയ്ക്കല്‍ ഭദ്രാസനം മെത്രാപ്പൊലീത്ത മാര്‍ ജോഷ്വാ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റോ കാറിലാണ് ഇടിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്ന് ചിന്നഭിന്നമായി പാര്‍ട്സുകള്‍ റോഡില്‍ ചിതറിയ നിലയിലായിരുന്നു. കാറില്‍ സഞ്ചരിച്ചവര്‍ക്ക് കാര്യമായ പരിക്കുകളില്ല.

പീരുമേട്ടില്‍ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത. ബൈക്ക് യാത്രികര്‍ വാഹനത്തിന്റെ സിസി അടച്ച ശേഷം മടങ്ങുകയായിരുന്നു. മരണപ്പെട്ട ഇരുവരും കല്‍പ്പണിക്കാരായ യുവാക്കളാണ്. അപകടം അറിഞ്ഞ് എത്തിയ നാട്ടുകാര്‍ ആണ് എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് വിളിച്ചു വരുത്തി യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചത്. സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ച ശ്യാം സന്തോഷിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റ രാഹുല്‍ സുരേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റിയാസ് മൗലവി വധക്കേസിൽ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവിറക്കി

0
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിൽ അപ്പീൽ നൽകാൻ അനുമതി നൽകി സർക്കാർ...

ലോക്സഭാ തെരഞ്ഞെടുപ്പ് : ജില്ലയില്‍ സജീവമായി സ്‌ക്വാഡുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു....

കളക്ടറേറ്റിൽ വാഹനങ്ങള്‍ക്ക് നിയന്ത്രണം

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ വെയര്‍ ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള...

ലോക്‌സഭ തിരഞ്ഞെടുപ്പ് : ഇന്ന് 42 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു

0
തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്ന് 42 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചതായി...