പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ ഏറ്റുമുട്ടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ സേപരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ ഏറ്റുമുട്ടി. സഹപാഠി മറ്റൊരു വിദ്യാത്ഥിനിയെ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചുവെന്ന പരാതിയില്‍ പോലിസ്‌കേസെടുത്തു. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം പ്ലസ് ടു ഫിസിക്‌സ് സേപരീക്ഷ നടക്കുന്ന ക്ലാസ് മുറിയിലായിരുന്നു സംഭവം. പരീക്ഷ നടക്കുന്നതിനിടയില്‍ മുന്‍വശത്തെ ബെഞ്ചിലിരിക്കുന്ന പെണ്‍കുട്ടി എന്തോപറഞ്ഞപ്പോള്‍ പ്രകോപിതയായി മാനസീക സമനില തെറ്റിയ നിലയില്‍ പിന്‍ബെഞ്ചിലിരിക്കുകയായിരുന്ന പെണ്‍കുട്ടി അവളെ ബ്ലേഡ് കൊണ്ട് കൈക്കും കഴുത്തിനും മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

മുറിവേറ്റ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം വീട്ടിലേക്ക് പോയി മുറിവേല്‍പ്പിച്ച കുട്ടിയെ കുട്ടികളുടെ മാനസീക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ കൗണ്‍സിലിംഗിന് വിധേയമാക്കി. രക്ഷിതാക്കളുടെ പരാതിയില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പോലിസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...