കറ്റോട് പാലത്തില്‍ അപകടങ്ങൾ പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ടികെ റോഡിൽ കറ്റോട് പാലത്തിനും മനയ്ക്കച്ചിറയ്ക്കും ഇടയിൽ അപകടങ്ങൾ പതിവ് കാഴ്ചയാകുന്നു. കറ്റോട് പാലത്തിനു സമീപം തിങ്കൾ രാത്രി കാർ തടിലോറിയിൽ ഇടിച്ചു തകർന്നു. കാറോടിച്ചിരുന്ന ആൾ വലിയ പരുക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ രാവിലെ 11.30വരെ ഈ ഭാഗത്തു ഗതാഗത തടസ്സം ഉണ്ടായി. ഈ ഭാഗത്ത് ആഴ്ചയിൽ ഒരു അപകടമെങ്കിലും പതിവാണ്. വാഹനങ്ങൾ കൂട്ടിയിടിച്ചും റോഡിരികിലെ വൈദ്യുതി തൂണിൽ ഇടിച്ചും ഒട്ടേറെ അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 2 വർഷത്തിനുള്ളിൽ 3പേർ ഈ ഭാഗത്ത് അപകടത്തിൽ മരിച്ചു. തിരുവല്ലയിൽ നിന്നു വരുന്ന വാഹനങ്ങൾ കറ്റോട് പാലത്തിൽ കയറി ഇറങ്ങുമ്പോൾ അമിത വേഗമാണെങ്കിൽ നിയന്ത്രണം തെറ്റി അപകടങ്ങൾ പതിവാണ്.

മുന്നറിയിപ്പുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല. റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന കടകളുടെ അലങ്കാര വിളക്കുകൾ മിക്കപ്പോഴും സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഈ വിളക്കുകൾ മിക്കതും റോഡിനോട് ചേർന്നായതിനാൽ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധമാറാനും സാധ്യതയുണ്ട്. കറ്റോട് പാലത്തിന് അൻപതുവർഷത്തിലധികം പഴക്കമുണ്ട്. പാലം വീതി കൂട്ടി നിർമിക്കണം എന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ടികെറോഡ് വീതിയിൽ കൂട്ടി ഉന്നത നിലവാരത്തിൽ നവീകരിച്ചപ്പോഴും പാലം വീതികൂട്ടിയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...