പൊന്തൻപുഴ -ചുങ്കപ്പാറ റോഡിൽ തിയേറ്റർ ജംഗ്ഷന് സമീപം അപകടങ്ങള്‍ പെരുകുന്നു ; ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പൊന്തൻപുഴ – ചുങ്കപ്പാറ റോഡിൽ പഴയ തിയേറ്റർ ജംഗ്ഷന് സമീപം തോട് വശത്തെ താഴ്ചയുള്ള ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി വാഹനാപകടങ്ങളാണ് ഇതിനോടകം ഇവിടെ നടന്നത്. തോടിനോട് ചേർന്ന് ഒഴുകുന്ന റോഡിന് തോടുമായി ഒരു മീറ്റർ പോലും അകലമില്ല. തോടിന് പത്തടിയോളം താഴ്ചയുമുണ്ട്. റോഡ്‌ വശങ്ങളിൽ കാടുമൂടി കിടക്കുന്നതിനാൽ തോടും റോഡും തമ്മിലുള്ള അകലം പോലും കാണാൻ കഴിയാത്ത അവസ്ഥയാണ്. ഈ ഭാഗത്ത് 30 മീറ്റർ ദൂരത്തോളം അപകട മേഖലയാണ്. രണ്ട് വാഹനങ്ങൾ കടന്നുപോകുമ്പോൾ കുറച്ച് ശ്രദ്ധ തെറ്റിയാൽ അപകടം ഉറപ്പാണ്. മറ്റ് നിരവധി റോഡുകൾ വന്നുചേരുന്ന പ്രദേശവും കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്ന സ്ഥലത്ത് കൊടും വളവുമായതിനാൽ റോഡിന്റെ വീതി കുറവും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

രാത്രി കാലങ്ങളിൽ സ്ഥലപരിചയമില്ലാതെ ഇതുവഴി വരുന്ന വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളാണ് തോട്ടിലേക്ക് മറിഞ്ഞിട്ടുള്ളത്. ഭാഗ്യം കൊണ്ടാണ് യാത്രക്കാർ രക്ഷപെടുന്നത്. പലപ്പോഴും തലനാരിഴക്കാണ് അപകടങ്ങൾ ഒഴിവാകുന്നത്. കോട്ടയം – പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡായതിനാൽ വാഹനങ്ങളുടെ വലിയ തിരക്കുമുണ്ട്. അപകട സാധ്യത നിലനിൽക്കുന്ന ഈ പ്രദേശത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കുവാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...