നിലയ്ക്കൽ പെട്രോൾ പമ്പിൽ പുലി ; ആശങ്കയൊഴിയാതെ ജനങ്ങളും തീർത്ഥാടകരും

For full experience, Download our mobile application:
Get it on Google Play

നിലയ്ക്കൽ : ശബരിമല തീർത്ഥാടന പാതയിലെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ പുലിയിറങ്ങി. നിലയ്ക്കലിലെ പെട്രോൾ പമ്പിലെത്തിയ പുലി പമ്പിനുള്ളില്‍ വിശ്രമിക്കുന്ന ദൃശ്യങ്ങൾ പമ്പിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പുലി പമ്പിന്റെ പരിസരത്ത് എത്തിയത്. ശബരിമല വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണെങ്കിലും പുലിയിറങ്ങിയ പമ്പിന് തൊട്ടടുത്തായി അട്ടത്തോട് ഗവൺമെന്റ് ട്രൈബൽ സ്കൂളും നിലയ്ക്കൽ മഹാദേവ ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് പ്രദേശവാസികളിലും ഭക്തരിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മണ്ഡല-മകരവിളക്ക് തീർത്ഥാടന സമയങ്ങളിൽ ലക്ഷക്കണക്കിന് ആളുകളും നൂറുകണക്കിന് വാഹനങ്ങളും വന്നുപോകുന്ന അതീവ തിരക്കേറിയ മേഖലയാണിത്.

തീർത്ഥാടന സീസണുകളിൽ സാധാരണയായി വന്യമൃഗങ്ങൾ ഈ ഭാഗത്തേക്ക് അധികം ഇറങ്ങാറില്ലെങ്കിലും നിലവിൽ തിരക്കില്ലാത്ത സമയമായതിനാൽ വന്യമൃഗങ്ങളുടെ സാന്നിധ്യം വർദ്ധിക്കുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ​അട്ടത്തോട് സ്കൂളിലെ കുട്ടികൾക്കും ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും പമ്പിലെ ജീവനക്കാർക്കും പുലിയുടെ സാന്നിധ്യം വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. വനംവകുപ്പ് ഈ ഭാഗത്ത് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് പ്രാദേശികമായി ഉയരുന്ന ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി

0
ന്യൂഡൽഹി : ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...