മുണ്ടക്കയം : അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും വാനും കൂട്ടിയിടിച്ച് രണ്ടു മരണം. പെരുവന്താനത്തിന് സമീപം അമലഗിരിയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 11 മണിയോടയായിരുന്നു അപകടം. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശികളായ ആദിനാരായണന്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാന്‍ മറ്റൊരു കാറുമായി ഇടിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. പെട്ടന്ന് മറ്റൊരു അയപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഇതിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞു മടുങ്ങുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന. ദര്‍ശനത്തിനായി പോകുന്ന ഭക്തര്‍ സഞ്ചരിച്ച ബസ്സാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാനില്‍ ഇടിച്ചു കയറിയതും. വാനിലുണ്ടായിരുന്ന മറ്റ് അയ്യപ്പ ഭക്തര്‍ക്കും പരിക്കുണ്ട്. പെരുവന്താനം പോലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച് മൃതദേഹം മുണ്ടക്കയം ഗവ.ആശുപത്രിയിലേയ്ക്കു മാറ്റി.