പ​റ​ക്കോ​ട്, ഏ​റ​ത്ത് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം അ​ധ്യ​ക്ഷ​രു​ടെ രാ​ജി തി​ങ്ക​ളാ​ഴ്ച​യും ഉ​ണ്ടാ​യി​ല്ല

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : അ​വ​സാ​ന ടേ​മി​ലെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​ള്ള​വ​രു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു. ജി​ല്ല​യി​ൽ എ​ൽ.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന ജി​ല്ല പ​ഞ്ചാ​യ​ത്ത്, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം അ​ധ്യ​ക്ഷ​രു​ടെ രാ​ജി തി​ങ്ക​ളാ​ഴ്ച​യും ഉ​ണ്ടാ​യി​ല്ല. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ സി.​പി.​എം, സി.​പി.​ഐ ജി​ല്ല നേ​താ​ക്ക​ൾ കൂ​ടി​യാ​ലോ​ചി​ച്ച് തി​ങ്ക​ളാ​ഴ്ച അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് രാ​ജി​യു​ണ്ടാ​ക​ണ​മെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നി​ട​ങ്ങ​ളി​ലും വ്യ​ത്യ​സ്ത കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് രാ​ജി നീ​ട്ടി. ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ സി.​പി.​ഐ പ്ര​തി​നി​ധി രാ​ജി പി. ​രാ​ജ​പ്പ​ൻ രാ​ജി​ക്കു ത​യാ​റാ​യി രാ​വി​ലെ ഓ​ഫി​സി​ൽ എ​ത്തി​യെ​ങ്കി​ലും പാ​ർ​ട്ടി നി​ർ​ദേ​ശം എ​ത്തി​യി​ല്ല.

പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സി.​പി.​എം പ്ര​തി​നി​ധി​യാ​യ പ്ര​സി​ഡ​ന്‍റ് ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള്ള സ്ഥാ​ന​മൊ​ഴി​ഞ്ഞ് അ​ധ്യ​ക്ഷ സ്ഥാ​നം സി.​പി.​ഐ​ക്ക്​ കൈ​മാ​റ​ണം. ഏ​റ​ത്ത് സി.​പി.​എം പ്ര​തി​നി​ധി സ​ന്തോ​ഷ് ചാ​ത്ത​ന്നൂ​പ്പു​ഴ രാ​ജി​വെ​ച്ച് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സി.​പി.​ഐ​ക്ക്​ ന​ൽ​ക​ണം. ഈ ​ര​ണ്ട് ധാ​ര​ണ​ക​ളും ന​ട​പ്പാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്തി​ലും രാ​ജി വൈ​കി​യ​ത്. അ​വ​സാ​ന​ത്തെ ഒ​രു​വ​ർ​ഷം ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നാ​ണ് പ്ര​സി​ഡ​ന്‍റു സ്ഥാ​നം ല​ഭി​ക്കേ​ണ്ട​ത്. സി.​പി.​ഐ പ്ര​തി​നി​ധി രാ​ജി​വെ​ക്കാ​തെ വ​ന്ന​തോ​ടെ കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് സി.​പി.​എം, സി.​പി.​ഐ ച​ർ​ച്ച ന​ട​ന്ന​ത്. ജി​ല്ല നേ​താ​ക്ക​ൾ ധാ​ര​ണ​യി​ലെ​ത്തി​യെ​ങ്കി​ലും പ​റ​ക്കോ​ട് ബ്ലോ​ക്കി​ലും ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ലും നി​ല​വി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ ഏ​താ​നും ദി​വ​സ​ങ്ങ​ളു​ടെ സാ​വ​കാ​ശം ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...