കണക്കുകൾ അനുസരിച്ച് നിലമ്പൂരിൽ യുഡിഎഫിന് നല്ല ഭൂരിപക്ഷം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കണക്കുകൾ അനുസരിച്ച് നിലമ്പൂരിൽ യുഡിഎഫിന് നല്ല ഭൂരിപക്ഷം ഉണ്ടാകുമെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. നേരത്തെ പറഞ്ഞതിൽ നിന്ന് ഭൂരിപക്ഷം കുറയില്ലെന്നും നിലമ്പൂരിൽ യുഡിഎഫ് സംവിധാനം ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. ആര്യാടൻ ഷൗക്കത്തുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ബാധിക്കില്ല. അതിനെക്കാൾ വലിയ അഭിപ്രായ വ്യത്യാസം ആര്യാടൻ മുഹമ്മദുമായി ഉണ്ടായിരുന്നു.

എന്നിട്ടും ലീഗും ആര്യാടൻ മുഹമ്മദും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ലീഗ് നേതൃത്വം ഒരു തീരുമാനമെടുത്താൽ അന്തിമമാണ്. ലീഗിന്റെ ഒരു വോട്ടെങ്കിലും ചോർന്നോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അൻവർ വിഷയം തിരഞ്ഞെടുപ്പ് ഫലത്തിന്റെ തലേന്ന് ചർച്ച ചെയ്യേണ്ട വിഷയമല്ല. ലീഗ് വേദികളിൽ പി വി അൻവർ പങ്കെടുത്തത് തിരഞ്ഞെടുപ്പ് സഖ്യം ആയിരുന്നില്ല. 2026-ൽ കൃത്യമായ മാനിഫെസ്റ്റോ യുഡിഎഫിന് ഉണ്ടാകും. അതിവേഗം ബഹുദൂരം എന്ന രീതിയിൽ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും ജനകീയ വിഷയങ്ങളിൽ ശക്തമായ തീരുമാനമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ ആക്രമിച്ചാൽ നോക്കിനിൽക്കില്ല ; ഹൂതികൾക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ

0
ഇസ്‍ലാമബാദ് : സൗദി അറേബ്യയ്ക്കു നേരെയുണ്ടാകുന്ന ഹൂതി ആക്രമണം ‘മക്ക സംയുക്ത...

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി ; സംഭവം എറണാകുളം...

0
കൊച്ചി: വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി....

കഞ്ചാവ് കടത്തതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന...

സാറ്റലൈറ്റ് ഇന്റർനെറ്റ് : 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജിയോ ; സ്റ്റാർലിങ്കിന് വെല്ലുവിളി

0
സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ....