അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. അട്ടപ്പാടി ചാവടിയൂരില്‍ ആദിവാസി വീട്ടമ്മ ചെമ്മണ്ണൂര്‍ സ്വദേശിനി ലക്ഷ്മി (42) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കള്ളമല സ്വദേശി സലിന്‍ ജോസഫാണ് (51) അറസ്റ്റിലായത്. ലക്ഷ്മിയെ വെട്ടിയും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകായിരുന്നുവെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു.

സലിന് ഭാര്യയും അഞ്ച് മക്കളും ലക്ഷ്മിക്ക് ഭര്‍ത്താവും മൂന്ന് മക്കളുമുണ്ട്. എട്ട് വര്‍ഷമായി ഇരുവരും ഒരുമിച്ചു കഴിയുകയാണ്. ഒരു മാസം മുന്‍പാണ് ചാവടിയൂരിലെ ലക്ഷ്മിയുടെ ബന്ധുവീട്ടില്‍ താമസമാക്കിയത്. ഇരുവരും മദ്യപിക്കുമായിരുന്നുവെന്ന് പോലീസ് പറയുന്നു. പതിവായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. സംഭവദിവസം വൈകിട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

രാത്രി ഒന്‍പതുമണിയോടെ ഊരുമൂപ്പനോട് ലക്ഷ്മിയെ താന്‍ വെട്ടിയെന്ന് സലിന്‍ പറയുകയായിരുന്നു. ഇതിനുശേഷം അര്‍ധരാത്രിയോടെ സലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കല്ലുകൊണ്ട് തലയ്ക്കടിച്ചതിനാലാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. എ.എസ്.പി. പദംസിങ്, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി. സുന്ദരന്‍, എസ്.ഐമാരായ രതീഷ്, ജയപ്രസാദ്, എസ്.സി.പി.ഒ.മാരായ സുന്ദരി, ദേവസ്യ, രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുശേഖരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...