ആരോപണങ്ങളില്‍ ന്യായീകരണം ; നാട്ടില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു പ്രവാസിയായ യാസര്‍ എന്ന് മന്ത്രി ജലീല്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സമൂഹമാദ്ധ്യമങ്ങളില്‍ തനിക്കെതിരെ നിരന്തരം പ്രതികരിക്കുന്ന പ്രവാസി മലയാളിയെ കേരളത്തിലേക്ക് നാടുകടത്തുന്നതിനായി യു എ ഇ കോണ്‍സുലേറ്റിന്റെ സഹായം തേടിയെന്ന ജലീലിനെതിരെയുള്ള ആരോപണത്തെ ന്യായീകരിച്ച്‌ മന്ത്രി രംഗത്ത്. നാട്ടില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു പ്രവാസിയായ യാസര്‍ എന്നാണ് മന്ത്രിയുടെ വാദം. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച കേസുകളാണ് യാസറെന്നും അത്തരത്തിലുള്ളയാളെ തിരികെ എത്തിക്കാന്‍ ശ്രമിച്ചതില്‍ എന്താണ് തെറ്റെന്നുമാണ് മന്ത്രിയുടെ വാദം.

എന്നാല്‍ ഡി വൈ എഫ് ഐയുടെയും സിപിഎം നേതാക്കളുടെയും പരാതിയിലാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. മന്ത്രി ജലീലിനെതിരെ ഫേസ്ബുക്കില്‍ യാസര്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയിരിന്നു. എന്നാല്‍ വിദേശത്തായിരുന്ന ഇയാള്‍ തുടര്‍ന്നും മന്ത്രിക്കെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ചൊരിഞ്ഞതോടെയാണ് പ്രകോപിതനായ മന്ത്രി വളഞ്ഞ വഴിയിലൂടെ യാസറിനെ നാട്ടിലെത്തിക്കാന്‍ യു എ ഇ കോണ്‍സുലേറ്റിന്റെ സഹായം ആരാഞ്ഞത്.

അതേസമയം പാസ്‌പോര്‍ട്ട് വിവരങ്ങള്‍ തേടി യാസറിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയിഡും വിവാദമാവുകയാണ്. കൊവിഡ് സമയത്ത് രണ്ട് തവണയാണ് പോലീസ് ഇയാളുടെ വീട്ടില്‍ റെയിഡ് നടത്തിയത്. കോണ്‍സുലേറ്റ് വഴി യുവാവിനെ വിദേശ രാജ്യത്ത് നിന്നും നാട് കടത്താന്‍ ശ്രമിച്ച മന്ത്രിയുടെ നടപടി കടുത്ത ചട്ടലംഘനമാണെന്ന് പ്രമുഖ നയതന്ത്ര വിദഗ്ദ്ധന്‍മാര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കവേ അഭിപ്രായപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...