വധശ്രമക്കേസിൽ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചീത്തവിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പിടികൂടി. പെരുമ്പെട്ടി കോട്ടാങ്ങൽ വായ്പ്പൂർ പാലക്കൽ പാലത്താനം മുക്കാട്ട് മേപ്പുറത്ത് വീട്ടിൽ തങ്കപ്പന്റെ മകൻ എം കെ ഗോപാലകൃഷ്ണൻ (75) ആണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച്ച വൈകിട്ട് ആറേമുക്കാലിന് വൈക്കംകവലയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.

കോട്ടാങ്ങൽ വായ്പ്പൂർ ചെറുതോട്ടുവഴി പ്ലാക്കൂട്ടത്തിൽ രാഘവൻ പിള്ളയുടെ മകൻ വിനോദ് പി ആറി(50)നാണ് വെട്ടേറ്റത്. കയ്യിൽ കരുതിയ വെട്ടുകത്തി കൊണ്ട് പ്രതി വെട്ടിയത് ഇടതുകൈകൊണ്ട് തടഞ്ഞപ്പോൾ കൈമുട്ടിന് മുകളിൽ ആഴത്തിൽ മുറിവേൽക്കുകയും അടുത്ത വെട്ട് ഇടതു ചെവിയിലും തലയ്ക്കും കൊണ്ട് ഗുരുതരമായ പരിക്ക് പറ്റുകയുമായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിനോദിന്റെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി വായ്പ്പൂർ ചന്തയ്ക്കുള്ളിൽ നിന്നും പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചതിനെതുടർന്ന് രാത്രി അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ പോലീസ് സംഭവസ്ഥലത്തിന് സമീപം തിനയംപ്ലാക്കൽ രവീന്ദ്രൻ നായരുടെ പുരയിടത്തിൽ നിന്നും വെട്ടുകത്തി കണ്ടെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...

വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര...

0
തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ...