ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മണ്ണൂത്തി മുല്ലക്കരയില്‍ ഗൃഹനാഥനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് നാല്‍പ്പത്തിയഞ്ച് പവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയും കവര്‍ന്ന മോഷ്ടാക്കളെ പിടികൂടി. മഹാരാഷ്ട്ര പൂനെ സ്വദേശി ആകാശ് ഷിന്‍ഡ, രാജസ്ഥാന്‍ സ്വദേശി മജീദ് എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമെത്തിയാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഇതിന് പിന്നാലെ രാജസ്ഥാന്‍ സ്വദേശിയായ മുഖ്യപ്രതി സൂരജ് പവാറിനെ കണ്ടെത്താനും കസ്റ്റഡിയിലെടുക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവരെ കൂടാതെ പ്രതികളായ മറ്റ് രണ്ട് പേര്‍ക്കായും അന്വേഷണം തുടരുകയാണെന്ന് ഒല്ലൂര്‍ എ.സി.പി. കെ.പി. തോംസണ്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍നിന്നും ചരക്ക് ഇറക്കാനെത്തുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ വിവിധ സ്ഥലങ്ങളിലെത്തി കവര്‍ച്ച നടത്തുന്നതാണ് പ്രതികളുടെ സ്ഥിരം ശൈലി. ജൂണ്‍ 7ന് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം തിരികെ മടങ്ങുന്നതിനിടയില്‍ ദേശീയപാത 544നോട് ചേര്‍ന്ന സ്ഥലമെന്ന നിലയിലാണ് പ്രതികള്‍ ഒല്ലൂക്കര തെരഞ്ഞെടുത്തത്.

പാലിയേക്കര പന്ന്യങ്കര ടോള്‍ പ്ലാസകളിലേതടക്കം 22 സി.സി ടിവിക്യാമറകള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്കെത്തിയത്. പോലീസ് നടത്തിയ വിദഗ്ദമായ അന്വേഷണം, കൃത്യമായ ആസൂത്രണം, ഒരു മാസത്തോളം നടന്ന തെരച്ചില്‍ ഇതിനെല്ലാം ഒടുവിലാണ് കവര്‍ച്ചാ കേസിലെ പ്രതികള്‍ വലയിലാകുന്നത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, എ.സി.പിമാരായ കെ.പി. തോംസണ്‍, ശശിധരന്‍, സി.ഐ. ബിജു തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...