പോലീസുകാര്‍ക്ക് നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ് ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടോണി തരകന്‍, സത്യജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ വിനീഷ് ഭരതന്‍ എന്നീ പോലീസുകാര്‍ക്ക് നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ് ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. ചിയ്യാരം സ്വദേശി കുട്ടി സഞ്ചു എന്ന സഞ്ചയ് നിക്‌സണെയാണ് വെസ്റ്റ് പോലീസ് പിടികൂടിയത്. തൂഫാന്‍ ഡ്യൂട്ടിക്കായി ഇറങ്ങിയതായിരുന്നു പോലീസുകാര്‍. ശിവരാമപുരം ഉന്നതിയില്‍ ഒരാള്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസുകാര്‍ക്കുനേരെ പ്രതി ഗുണ്ട് കത്തിച്ച് എറിയുകയും പെപ്പര്‍ സ്‌പ്രേ അടിച്ച് ദേഹോപദ്രവം ചെയ്യുകയുമായിരുന്നു. പോലീസുകാര്‍ക്കെതിരേ എറിഞ്ഞ ഗുണ്ട് റോഡിലെ വെള്ളത്തില്‍ വീണതിനാല്‍ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.

പിന്നീട് സ്റ്റേഷനില്‍നിന്നും പോലീസുദ്യോഗസ്ഥരെത്തി പ്രതിയെ പിടികൂടി. അന്വേഷണത്തില്‍ പ്രതിക്ക് ഒല്ലൂര്‍, ടൗണ്‍ ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി നാല് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് വ്യക്തമായി. കോടിതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...

ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍...

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു - തിരുവനന്തപുരം...

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...