ഓമല്ലൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂരിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ചെന്നീര്‍ക്കര സ്വദേശി രഞ്ജിത്തിനെ സംഘം ചേര്‍ന്ന് ഹെല്‍മെറ്റ് കൊണ്ട് മര്‍ദിക്കുകയും പമ്പില്‍ നിന്നും രണ്ടായിരത്തോളം രൂപ അപഹരിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പ്രമാടം ളാക്കൂര്‍ സ്വദേശി പുതുപ്പറമ്പില്‍ വീട്ടില്‍ സൂരജ് (19), ഓമല്ലൂര്‍ ഐമാലി സ്വദേശി വിളാഹം പുരയിടം വീട്ടില്‍ പ്രേംജിത്ത് പ്രസാദ് (19), പത്തനംതിട്ട മണ്ണാറമല സ്വദേശി ഇലവുന്തറ പുത്തന്‍വീട്ടില്‍ വിഷ്ണു ഭാസ്കരന്‍ (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. രഞ്ജിത്ത് ജോലി ചെയ്യുന്ന ഓമല്ലൂരിലെ പെട്രോള്‍ പമ്പില്‍ എത്തിയ പ്രതികള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെടുകയും ഇത് നല്‍കാന്‍ വിസമ്മതിച്ച രഞ്ജിത്തിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും കയ്യില്‍ ഉണ്ടായിരുന്ന പണം അപഹരിക്കുകയുമായിരുന്നു.

രഞ്ജിത്തിനെ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച പമ്പിലെ പ്രായമായ ജീവനക്കാരനും മര്‍ദനമേറ്റു. സംഭവത്തില്‍ പമ്പുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പത്തനംതിട്ട പോലീസ് തൊട്ടടുത്ത ദിവസം തന്നെ പ്രതികളെ പിടികൂടുകയും ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരുണ്‍ ജി, എസ്.ഐ മാരായ ബിനു മോഹന്‍, ബിനോയ്‌ ബേബി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അല്‍സാം, വിജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആഷര്‍, അനൂപ്‌, അനീഷ്‌, സുമന്‍, ജിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ....

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ്...

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ...

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച സംഭവം ; സ്കൂൾ...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ...