പനമരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : വയനാട് പനമരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന കേസില്‍ പ്രതി പിടിയില്‍. പനമരം കീഞ്ഞുകടവ് ചെറിയിടംകുന്ന് വീട്ടില്‍ സി.കെ. മുനീര്‍(38) നെയാണ് പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി. സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ പതിനൊന്നാം പ്രതിയാണ് ഇയാള്‍. പ്രതിയെ റിമാന്റ് ചെയ്തു. പനമരത്തെ ചുമട്ടുതൊഴിലാളിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ കൈതക്കലിലെ പന്നിക്കോടന്‍ ഷൈജല്‍ (40)നു നേരെ ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് രാത്രിയായിരുന്നു ആക്രമണം. ഒരുകൂട്ടം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും ലോഡിങ് തൊഴിലാളികളും ചേര്‍ന്ന് മാരകായുധങ്ങളുപയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു ഷൈജലിന്റെ പരാതി.

തലക്കും പുറത്തും ഉള്‍പ്പെടെ പരിക്കേറ്റ ഷൈജല്‍ മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മാനന്തവാടി ദ്വാരകയില്‍ നടന്ന പോളിടെക്നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘര്‍ഷമുണ്ടായിരുന്നു. കോളേജിലെ സംഘര്‍ഷത്തില്‍ പനമരത്തെ എം.എസ്.എഫ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പനമരം ടൗണില്‍ കൈയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഷൈജലിന് നേരെ ആക്രമണം ഉണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...