പത്തനംതിട്ട പുല്ലാട്ടെ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട്ടെ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. തിരുവല്ല നഗരത്തിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ജയകുമാറിനെ പിടികൂടിയത്. ഇയാൾ ഭാര്യ ശ്യാമയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. പത്തനംതിട്ട പുല്ലാട് ആലുംന്തറ അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജയകുമാർ ആക്രമിച്ച ഭാര്യാപിതാവ് ശശിയും ബന്ധു രാധാമണിയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. അജിക്ക് ഭാര്യ ശ്യാമയെ സംശയമായിരുന്നുവെന്നാണ് അയൽവാസികളടക്കം പറയുന്നത്.

കോയിപ്രം പോലീസ് ഇടപെട്ട് മുൻപ് കൗൺസിലിങ്ങിന് അടക്കം കൊണ്ടുപോയിരുന്നു. സംശയത്തെ തുടര്‍ന്ന് ശ്യാമയെ അജി കത്തിക്കൊണ്ട് കുത്തുന്നത് കണ്ട് തടയാനെത്തിയ ശ്യാമയുടെ പിതാവ് ശശിയെയും ശശിയുടെ സഹോദരിയെയും ആക്രമിച്ചു. മൂന്നുപേരെയും കത്തികൊണ്ട് കുത്തി അജി പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് സമീപത്ത് തന്നെ താമസിക്കുന്ന ശശിയുടെ സഹോദരിയും സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവരെയും അജി ആക്രമിച്ചത്. സംഭവത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കൽ കോളേജിൽ രാത്രിയോടെ എത്തിക്കുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെയാണ് ശ്യാമ മരിക്കുന്നത്. മറ്റു രണ്ടുപേരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ശ്യാമയ്ക്കും അജിക്കും 12,9,5 വയസുള്ള മൂന്ന് പെണ്‍മക്കളാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...