Tuesday, March 11, 2025 12:39 pm

മാവേലിക്കര കുറത്തികാട് ജറുശലേം മാര്‍ത്തോമ്മാ പള്ളി വികാരിയെ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പള്ളിവികാരിയെ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പള്ളി കമ്മിറ്റി മുന്‍ അംഗത്തെ രണ്ടു വര്‍ഷവും ഒരു മാസവും തടവിന് ശിക്ഷിച്ച്‌ കോടതി. മാവേലിക്കര കുറത്തികാട് ജറുശലേം മാര്‍ത്തോമ്മാ പള്ളി വികാരിയായിരുന്ന രാജി ഈപ്പനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സോണിവില്ലയില്‍ തോമസിനെ (മോഹനന്‍-59) ആണ് മാവേലിക്കര അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2016 മെയ് ആറിനാണ് കേസിനാസ്പദമായ സംഭവം.

വൈകിട്ട് പളളി കമ്മിറ്റി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന തോമസ് തന്നെയാരും കമ്മിറ്റിക്ക് വിളിക്കുന്നില്ലെന്നും അവഗണിക്കുകയാണെന്നും പരാതി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ പള്ളികമ്മിറ്റിക്ക് ശേഷം സംസാരിക്കാമെന്നാണ് രാജി ഈപ്പന്‍ തോമസിനോട് പറഞ്ഞത്. ഇതു കേട്ടയുടന്‍ അയാള്‍ പെട്രോള്‍ നിറച്ച കുപ്പി തുറന്ന് വികാരിയെ കടന്നു പിടിച്ച്‌ ശരീരമാകെ പെട്രോള്‍ ഒഴിച്ചു. കയ്യിലുണ്ടായിരുന്ന ലൈറ്റര്‍ ഉപയോഗിച്ച്‌ ളോഹക്ക് തീപിടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വികാരി അവിടെനിന്ന് രക്ഷപെടുകയായിരുന്നു. കുറത്തികാട് പോലിസാണ് കേസെടുത്തത്. ഒന്‍പത് സാക്ഷികളുണ്ടായിരുന്ന കേസില്‍ ഒരാള്‍ വിചാരണ വേളയില്‍ മരിച്ചു. മറ്റ് എട്ട് പേരെ വിസ്തരിച്ചപ്പോള്‍ രണ്ടു പേര്‍ കൂറുമാറി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആദിവാസി യുവാവിന്റെ മരണത്തിൽ ദുരൂഹത ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ബത്തേരി: അമ്പലവയൽ തോമാട്ടുചാലിൽ ആദിവാസി യുവാവിന്റെ മരണത്തിൽ ദുരൂഹത. ബിനു (25)...

പെരുമ്പാവൂരില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം ; അസം സ്വദേശി അറസ്റ്റില്‍

0
പെരുമ്പാവൂര്‍: സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി വ്യാജ...

ഐപിഎൽ ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി ; പുകയിലയുടെയും മദ്യത്തിന്റെയും പരസ്യങ്ങൾ നിരോധിച്ച് കേന്ദ്ര...

0
ന്യൂഡൽഹി: ഐപിഎൽ 2025 ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സ്റ്റേഡിയം...

തലസ്ഥാന നഗരിയിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച ; യുവതിയടക്കം മൂന്ന് പിടിയിൽ

0
തിരുവനനന്തപുരം: തലസ്ഥാന നഗരിയിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ...