തുമ്പമണിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു ; നാല് പ്രതികളെ അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : ഗുണ്ടാത്തലവന്റെ ഭാര്യയോട് മോശമായി സംസാരിച്ചുവെന്നാരോപിച്ച് പന്തളം തുമ്പമണിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മുട്ടത്തുകോണം രാമൻചിറ തടത്തിവിളയിൽ വീട്ടിൽ ദീപക് ജോയ് (25), പ്രക്കാനം ചെന്നീർക്കര കാഞ്ഞിരം നിൽക്കുന്നതിൽ വീട്ടിൽ സജു സജി (24), പ്രക്കാനം കൈപ്പിലാൽ പാറമേലേതിൽ ജോമോൻ മാത്യു (30), ഇലവുംതിട്ട നെടിയകാല കോട്ടൂർ പാറ തടത്തിൽ വീട്ടിൽ അഭിജിത്ത് സജി (21) എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായത്. തുമ്പമൺ സ്വദേശി അജയൻ എന്ന യുവാവിനെയാണ് പ്രതികൾ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കഴിഞ്ഞമാസം 26 ന് രാത്രി ഒരുമണിയോടെ വീട്ടിൽ നിന്നും വിളിച്ചിറക്കി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

ഇയാൾ ജോലി ചെയ്യുന്ന ഫാമിൽ ഒരാവശ്യമുണ്ടെന്നും ഇതിനാലാണ് അജയനെ കൊണ്ടുപോകുന്നതെന്നുമായിരുന്നു സംഘത്തിലുണ്ടായിരുന്നവര്‍ അജയന്റെ ഭാര്യയോട് പറഞ്ഞത്. ബൈക്കിൽ കയറ്റി കൊണ്ടുപോയതിനുശേഷം തുമ്പമൺ ജംഗ്ഷനിൽ വെച്ച് അജയനെ മറ്റൊരു കാറിലേക്ക് ബലമായി പിടിച്ചുകയറ്റി ഒന്നാം പ്രതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ചായിരുന്നു ക്രൂരമായ മർദ്ദനം. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്തു. മണിക്കൂറുകളോളം ഇവർ യുവാവിനെ മർദ്ദിച്ചു. ദീപക് ആണ് ഏറ്റവും കൂടുതൽ ഉപദ്രവിച്ചതെന്ന് യുവാവ് നല്‍കിയ പരാതിയിൽ പറയുന്നു. ക്രൂര മർദ്ദനത്തിനുശേഷം പ്രതിയായ ദീപക്കിന്റെ വീട്ടിൽ മർദ്ദനമേറ്റ അജയൻ രാത്രി അതിക്രമിച്ചു കയറിയ രീതിയിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

അവശനിലയിലായ യുവാവിനെ ഇവർ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പരാതിപ്പെട്ടാൽ കുടുംബത്തെ ആകെ അപായപ്പെടുത്തുമെന്ന് അജയനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രധാന പ്രതിയായ ദീപക്ക് നാല് മാസം മുന്‍പ് ജയിലിലായിരുന്നപ്പോള്‍ ഇയാളുടെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചതിന്റെ പ്രതികാരത്തിലാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതെന്നും പ്രതികള്‍ കുറ്റസമ്മതം നടത്തി. അജയന് ദീപക്കിനെ മാത്രമേ കണ്ട് പരിചയമുണ്ടായിരുന്നുള്ളു. അജയന്റെ പരാതിയിൽ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിന്റെ നിർദ്ദേശപ്രകാരം പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.

പന്തളം സി.ഐ. ബാബു കുറുപ്പിന്റെ മേൽനോട്ടത്തിൽ പന്തളം എസ്.എച്ച്.ഒ. എബിൻ പ്രസാദ്, ഉദ്യോഗസ്ഥരായ എസ്.അൻവർഷ, കൃഷ്ണലാൽ, ബി.അരുൺ, ഒ.അഖിൽ, വിജയ്, അനൂപ്‌ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി ചെറുതോണിയിൽ ഒളിവിൽ കഴിയുകയായിരുന്ന ദീപക്കിനെ അവിടെയെത്തി അതിസാഹസികമായി പന്തളം പോലീസ് കീഴടക്കുകയായിരുന്നു. ദീപക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളിൽ ഒരാളുടെ പ്രക്കാനത്തെ വീട്ടിൽ ഒളിച്ചുകഴിയുന്നതിനിടെയാണ് ബാക്കി മൂന്നുപേരെയും പിടികൂടിയത്. കൂടുതൽ പ്രതികള്‍ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ച്  വരികയാണ്. പിടിയിലായവർ മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാട്ടിലെ പെൺകുട്ടികൾക്ക് ഗ്രാമീണ യുവാക്കളെ വിവാഹം കഴിക്കാൻ താല്പര്യമില്ല; പരിഹാരം ആവശ്യപ്പെട്ട് കർഷകന്റെ വിചിത്ര...

0
ബെം​ഗളൂരു: ​ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ലെന്നും ഇതിൽ പരിഹാരം വേണമെന്നും ആവശ്യപ്പെട്ട്...

മാരുതി വിക്ടോറിസിന് വമ്പൻ ഓഫർ

0
ഉത്സവകാലത്ത് പുതിയ എസ്‌യുവി സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്ക് മാരുതി സുസുക്കിയിൽ നിന്ന് ശ്രദ്ധേയമായ...

പ്രാർത്ഥിക്കാനെന്ന വ്യാജേന പിന്നിലെത്തി ആക്രമണം;അതിക്രമത്തെക്കുറിച്ച് വ്യക്തമാക്കി സ്മിത്ത് മച്ചാർ

0
ജെറുസലേം: ഫ്‌ലൈദുബായ് ആക്രമണത്തിന്റെ വിവരങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് വിശദീകരിച്ച്...

റാന്നിയില്‍ ‘വെർച്വൽ അറസ്റ്റ് ‘ തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തി : വയോധികക്ക് നഷ്ടമാകുമായിരുന്ന 5.5...

0
റാന്നി: ബാങ്ക് മാനേജരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ 'വെർച്വൽ അറസ്റ്റ് '...