നിരവധി ക്രി​മി​ന​ല്‍ കേ​സുകളിൽ പ്രതി ; യുവാവിനെ കാപ്പ ചുമത്തി ജ​യി​ലി​ല​ട​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ര്‍: ക്രി​മി​ന​ല്‍​ കേ​സ് പ്ര​തി​യെ കാ​പ്പ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചു. അ​ടൂ​ര്‍ ഏ​റ​ത്ത് ആ​റു​കാ​ലി​ക്ക​ല്‍ പ​ടി​ഞ്ഞാ​റ്, കു​തി​ര​മു​ക്ക് ഉ​ട​യ​ന്‍​വി​ള കി​ഴ​ക്കേ​തി​ല്‍ ശ്യാം ​കു​മാ​റി​നെ(23)യാ​ണ് കാ​പ്പാ നി​യ​മപ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് ആ​റു​മാ​സ​ത്തേ​ക്ക് തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല​ട​ച്ച​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റാ​ണ് ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ടൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ശ്യാം​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ടൂ​ര്‍, കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി വ​ധ​ശ്ര​മം, വീ​ടു​ക​യ​റി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ക്ക​ല്‍, സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ക്ക​ല്‍, മോ​ഷ​ണം തു​ട​ങ്ങി​യ പ​ത്തോ​ളം ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം, അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍. ​ജ​യ​രാ​ജി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ അ​ടൂ​ര്‍ പോലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​ഡി. പ്ര​ജീ​ഷ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​പി​ന്‍​കു​മാ​ര്‍, സി​വി​ല്‍ പൊലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സൂ​ര​ജ്.​ ആ​ര്‍.​ കു​റു​പ്പ്, ടി. ​പ്ര​വീ​ണ്‍, ആ​ര്‍. അ​മ​ല്‍ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...