വൈദ്യുതി ബോർഡിനെ ഞെട്ടിച്ചു ; സംസ്ഥാനത്ത് വിഷു ദിനത്തിൽ വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർദ്ധനവ്. പൊതു അവധി ദിനമായ വിഷു ദിനത്തിൽ പോലും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വിഷു ദിനത്തിലെ വൈദ്യുതി ഉപയോഗം 93.2923 ദശലക്ഷമായാണ് ഉയർന്നത്. വ്യാപാര സ്ഥാപനങ്ങൾ, വൻകിട യന്ത്രവൽക്കരണ വ്യവസായങ്ങൾ, സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടന്നിട്ടുപോലും, വൈദ്യുതി ഉപയോഗം കുതിച്ചുയർന്നത് വൈദ്യുതി ബോർഡിനെ ഞെട്ടിച്ചിരിക്കുകയാണ്.

സാധാരണയായി ഞായറാഴ്ച പോലുള്ള അവധി ദിനങ്ങളിൽ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം 10 ദശലക്ഷം യൂണിറ്റ് മുതൽ 15 ദശലക്ഷം യൂണിറ്റ് വരെ കുറയാറുണ്ട്. എന്നാൽ, കടുത്ത ചൂടിൽ ആളുകൾ വീട്ടിൽ ഇരുന്നതോടെയാണ് ഉപയോഗം വീണ്ടും ഉയർന്നത്. ദുഃഖവെള്ളി ദിനത്തിൽ 83.3819 ദശലക്ഷം യൂണിറ്റും, അംബേദ്കർ ജയന്തി ദിനത്തിൽ 100.0894 ദശലക്ഷം യൂണിറ്റുമാണ് ഉപയോഗം രേഖപ്പെടുത്തിയത്. ഭൂരിഭാഗം ആളുകളും വീട്ടിലിരുന്നതോടെ എസി, ഫാൻ എന്നിവ കൂടുതലായി ഉപയോഗിച്ചതാണ് വൈദ്യുതി ഉപഭോഗം കൂടാൻ കാരണമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...