ബാറിലെ മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതി റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വർഷങ്ങൾക്കുമുമ്പ് തന്റെ ബന്ധുവിന്റെ കാല് അടിച്ചൊടിച്ച കേസിൽപ്പെട്ട യുവാവിനെ അടിച്ച് പരിക്കേൽപ്പിച്ചതിനെത്തുടർന്ന് ഇയാൾ മരണപ്പെട്ട സംഭവത്തിലെ പ്രതിയെ റിമാൻഡ് ചെയ്തു. ചെന്നീർക്കര മുട്ടത്തുകോണം ഓവിൽപീടിക ചെല്ലക്കുളഞ്ഞി വീട്ടിൽ രാജപ്പൻ ആചാരിയുടെ മകൻ മുരളീധരൻ ആചാരി (56)യെയാണ് ഇലവുംതിട്ട പോലീസ് പിടികൂടി റിമാൻഡ് ചെയ്തത്. ഇലവുംതിട്ട നല്ലാനിക്കുന്ന് താന്നിനിൽക്കുന്നതിൽ തങ്കപ്പന്റെ മകൻ അജി (41) ആണ് കൊല്ലപ്പെട്ടത്.

ചൊവ്വ ഉച്ചയ്ക്ക് 12 കഴിഞ്ഞ് ഇലവുംതിട്ട ജംഗ്ഷനിലെ അർബൻ ബാറിന്റെ കൌണ്ടറിലേക്കുള്ള വഴിയിൽ വച്ചായിരുന്നു യുവാവിനെ മർദ്ദിച്ചത്. മുരളീധരന്റെ ബന്ധു സുന്ദരേശന്റെ കാല് 12 വർഷങ്ങൾക്ക് മുമ്പ് അജിയും മാറ്റാരോ രണ്ടുപേരും ചേർന്ന് അടിച്ചൊടിച്ചതിന്റെ വിരോധം കാരണമാണ് ബാറിൽ അജിയെ തടഞ്ഞുമർദ്ദിച്ചത്. അടികൊണ്ട് നിലത്തുവീണ ഇയാളുടെ തല തറയിലിടിച്ചു.

വീട്ടിലെത്തിയ ഇയാളുടെ മുഖത്തും മറ്റും നിരുവച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേസ്തിരിപ്പണിക്കാരനായ അജിക്ക് ഭാര്യയും രണ്ട് മക്കളുമാണുള്ളത്. ഉടൻതന്നെ മുരളിയെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ദീപു ഡി യുടെ നേതൃത്വത്തിലാണ് അന്വേഷണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...