Tuesday, April 23, 2024 8:59 pm

ജാമൃത്തിൽ ഇറങ്ങിയ നിരവധി കഞ്ചാവ് കേസിലെ പ്രതി ലഹരി കടത്തിനിടെ വീണ്ടും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സംസ്ഥാനത്ത് നിന്നും മയക്ക് മരുന്ന് നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച തീവ്രയത്ന മയക്ക്മരുന്നു വേട്ടയുടെ ഭാഗമായി മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കിലോ കണക്കിനു കഞ്ചാവ് കടത്തിയതിനു കേരളത്തിലെ വിവിധ എക്സൈസ് റെയിഞ്ച് ഓഫീസുകളിലെ മയക്ക് മരുന്നുകേസുകളിൽപ്പെട്ട തിരുവല്ലാ താലൂക്കിൽ കവിയൂർ വില്ലേജിൽ വടശേരിമലയിൽ വീട്ടിൽ മജേഷ് എബ്രഹാം ജോൺ ( 44 വയസ്) എന്നയാളെ മാരുതി കാറിൽ കടത്തികൊണ്ടുവന്ന 50 ഗ്രാം കഞ്ചാവുമായി മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും സംഘവും ചേർന്ന് അറസ്റ്റു ചെയ്തു.

മയക്ക്മരുന്നു കേസുകൾ കണ്ടെത്തുന്നതിനായി നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു നടത്തിയ ശക്തമായ പരിശോധനയുടെ ഫലമായിട്ടാണ് അറസ്റ്റ്. തമിഴ് നാട്ടിൽ പോയി കിലോകണക്കിനു ഗഞ്ചാവു കടത്തിക്കൊണ്ടുവന്ന് 25 ഗ്രാം വീതമുള്ള പൊതികളാക്കി വിൽപ്പന നടത്തുകയാണ് പ്രതിയുടെ രീതി. പൊതി ഒന്നിനു 2000 രൂപാ നിരക്കിലാണ് വിൽപ്പന. സ്വന്തമായി തമിഴ്നാട്ടിൽ പോയി വീര്യം കൂടിയ കഞ്ചാവ് കണ്ടെത്തി കടത്തി കൊണ്ടു വന്ന് വിൽപ്പന നടത്തുന്നതിനാൽ മജേഷിന്റെ ഗഞ്ചാവിനു വൻ ഡിമാന്റാണ്. വിദ്യാർഥികളും യുവാക്കളുമാണ് മജേഷിന്റെ പ്രധാന ഉപഭോക്താക്കൾ.

സാധാരണ ഒരു കിലോഗ്രാമിൽ താഴെയുള്ള ഗഞ്ചാവു കേസുകൾക്ക് ഉടനടി ജാമ്യം ലഭിക്കുകയാണ് പതിവ്. എന്നാൽ രണ്ടിൽ കൂടുതൽ മയക്ക്മരുന്നു കേസുകളിൽപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നുള്ള സർക്കാർ നയത്തിന്റെ ഭാഗമായി പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എം. പ്രദീപിന്റെ നിർദേശാനുസരണം സ്പെഷ്യൽ റിപ്പോർട്ട് സഹിതം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. കഞ്ചാവ്‌ കടത്തികൊണ്ട് വന്ന വാഹനവും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുശീൽ കുമാർ , അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പത്മകുമാർ , പ്രവീൺ, ഷാദിലി ബഷീർ, ജ്യോതിഷ്, അനന്ദു വിജയദാസ് , സുമോദ് കുമാർഎന്നിവർ പങ്കെടുത്തു.

2021 ജനുവരി 28 ന് പ്രതി ഉൾപ്പെടെ നാല് പേർ ചേർന്ന് 2.050 കിലോഗ്രാം കഞ്ചാവ് കടത്തികൊണ്ടുവന്നതിനു വണ്ടിപ്പെരിയാർ റെയിഞ്ചിലും 2021 ഓഗസ്റ്റ് 30 ന് രണ്ടു കിലോഗ്രാം കഞ്ചാവ് കടത്തി കൊണ്ടുവന്നതിനു കോതമംഗലം റെയിഞ്ചിലും പ്രതിക്കെതിരെ എൻ ഡി പി എസ് കേസുകൾ നിലവിലുണ്ട്. ഈ കേസുകളിൽ ജാമ്യത്തിൽ നിൽക്കുമ്പോഴാണ് പ്രതി വീണ്ടും പിടിയിലാകുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭാ തെരഞ്ഞെടുപ്പ് : 24 വൈകിട്ട് ആറു മുതല്‍ 27 പുലര്‍ച്ചെ ആറു വരെ...

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന 24...

പെരുമ്പെട്ടി സെൻ്റ് തോമസ് പടിയിൽ നടപാലം തകർന്നു വീണു

0
മല്ലപ്പളളി : പെരുമ്പെട്ടി സെൻ്റ് തോമസ് പടിക്കു സമീപം നടപാലം...

കോന്നിയിൽ കലാശക്കൊട്ടിന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തും

0
കോന്നി : പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ...

ഇന്റർനാഷണൽ മലയാളി കൗൺസിൽ ( ഐഎംസി ) ലോഗോ പ്രകാശനം ചെയ്തു

0
കൊച്ചി : ഇന്റർനാഷണൽ മലയാളി കൗൺസിൽ ( ഐഎംസി ) ലോഗോ...