മണ്ണടി മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ‘മിലാദ് സംഗമം 22’ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മണ്ണടി: നബിദിനാഘോഷങ്ങളുടെ ഭാഗമായി മണ്ണടി മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ‘മിലാദ് സംഗമം 22’ സംഘടിപ്പിച്ചു. നൂറുൽ ഹുദാ മദ്രസാ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം, സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തങ്ങളുടേതായ സംഭാവനകൾ അർപ്പിച്ച ജമാഅത്ത് അംഗങ്ങളെ ആദരിക്കൽ, അന്നദാനം, ദുആ സമ്മേളനം എന്നിവയായിരുന്നു സംഗമത്തിന്റെ ഭാഗമായി നടന്നത്. ജമാഅത്ത് പ്രസിഡൻ്റ് അൻസാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം മുഹമ്മദ് ശരീഫ് നദ് വി ഉദ്ഘാടനം ചെയ്തു.

മണ്ണടി മുസ്ലിം ജമാഅത്തിൽ ആദ്യമായി എൽഎൽബി ബിരുദം കരസ്ഥമാക്കിയ വനിതാ അംഗം അഡ്വ. മുബീന മുഹ് രിസ്, കേരള സർവകലാശാലയിൽ നിന്നും എം.എ. ഇംഗ്ലീഷിൽ നാലാം റാങ്കും ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റും നേടിയ ടി ആമിയ, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ഹസീന റഷീദ് എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി എം ജലാലുദ്ദീൻ വൈസ് പ്രസിഡൻ്റ് അൽ അമീൻ, ട്രഷറർ ജാഫർഖാൻ, കമ്മിറ്റി അംഗങ്ങളായ സയ്യിദ് മഷ്ഹൂദ്, അബ്ദുൽ മജീദ്, ഏഴംകുളം പഞ്ചായത്തംഗം അഡ്വ. താജുദ്ദീൻ, ഓഡിറ്റർ അബ്ദുൽസലാം, കേന്ദ്ര ജുമാ മസ്ജിദ് അസിസ്റ്റൻറ് ഇമാം സദ്ദാം ഹുസൈൻ മന്നാനി, ഏനാത്ത് ടൗൺ ജുമാ മസ്ജിദ് ഇമാം അൽഹാഫിസ് നൗഫൽ അസ്ലമി, മണ്ണടി വടക്കേക്കര ജുമാമസ്ജിദ് ജുമാ ഇമാം ഫസലുദ്ദീൻ കൗസരി, മണ്ണടി താഴത്ത് ജുമാമസ്ജിദ് ഇമാം ഷാ ബാഖവി എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...