നിരവധി മോഷണ കേസുകളിലെ പ്രതിയ്ക്ക് 30 മാസം തടവുശിക്ഷ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ പ്രതിയും പലതവണ ജയിൽ ശിക്ഷയനുഭവിച്ചിട്ടുള്ളയാളുമായ കൊല്ലം കരുനാഗപ്പള്ളി ആദിനാട് കൊച്ചാലുംമൂട് പടിഞ്ഞാറത്തറ കൊച്ചുവേലായുധന്റെ മകൻ തേങ്ങ ബാബു എന്ന് വിളിക്കുന്ന ബാബുക്കുട്ട(53)നെയാണ് പത്തനംതിട്ട ചീഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി 30 മാസം തടവിനും 8000 രൂപ പിഴയും വിധിച്ചത്.

പത്തനംതിട്ട സി ജെ എം ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. കോയിപ്രം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം ആഗസ്റ്റ്‌ 28 ന് രജിസ്റ്റർ ചെയ്ത രണ്ടുകേസുകളിലാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ശിക്ഷാവിധിയുണ്ടായത്. പിഴയടച്ചില്ലെങ്കിൽ 12 ദിവസം കൂടി തടവ് അനുഭവിക്കണം. 27 ന് രാത്രി പുല്ലാട് ചക്കുതറയിൽ ആശുപത്രിയ്ക്ക് സമീപം പുത്തൻപറമ്പിൽ രാജേന്ദ്രൻ എന്നയാളുടെ വീടിന്റെ ജനൽക്കമ്പി അറുത്തുമാറ്റി ഉള്ളിൽ കടന്ന് മോഷണത്തിന് ശ്രമിച്ച കേസിലും ഇയാളിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോൺ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയതിനാൽ എടുത്ത കേസിലുമാണ് ശിക്ഷിച്ചത്.

ശിക്ഷകൾ ഒന്നിച്ചനുഭവിച്ചാൽ മതി. അറസ്റ്റിലായതുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയാണ് പ്രതി. പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് ആർ പ്രദീപ്‌ കുമാർ ഹാജരായി. കോയിപ്രം എസ് ഐ അനൂപാണ് ഇയാളെ അറസ്റ്റ് ചെയ്തതും കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതും. സംഭവദിവസം നൈറ്റ്‌ പട്രോളിങ്ങിനിടെ ഫോൺ സന്ദേശത്തെതുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കണ്ട് മോഷ്ടാവ് സ്റ്റെയർകേസിന് കീഴിൽ ഒളിക്കാൻ ശ്രമിയ്ക്കുകയും തുടർന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു.

ഇയാളെ പിന്തുടർന്ന് പോലീസ് സംഘം ഓടിച്ചിട്ട്‌ പിടികൂടുകയായിരുന്നു. പിടിയ്ക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇയാൾ പോലീസിനുനേരെ കയ്യിൽ കരുതിയ കത്തി വീശിയെങ്കിലും സാഹസികമായി എസ് ഐയും സംഘവും കീഴ്പ്പെടുത്തി. ധരിച്ചിരുന്ന പാന്റിന്റെ പിന്നിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്റ്റീൽ പിച്ചാത്തി. തുടർന്നുനടത്തിയ പരിശോധനയിൽ 1010 രൂപയും മൊബൈൽ ഫോണും കണ്ടെടുത്തു. ഇത് മോഷ്ടിച്ചതാണെന്ന് വിശദമായ ചോദ്യം ചെയ്യലിൽ മോഷ്ടാവ് സമ്മതിച്ചു. അതിന് വേറെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയശേഷം ഇരു കേസുകളും എസ് ഐ അനൂപ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ഈവർഷം ജനുവരി 13 നാണ് വിചാരണ നടപടികൾ ആരംഭിച്ചത്.എസ് സി പി ഓ പ്രകാശ്, സി പി ഓമാരായ ശ്രീജിത്ത്‌, സൈഫുദീൻ എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...