മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ്സിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ഭാഗത്ത് CC 6/1416 നമ്പർ വീട്ടിൽ പിഎച്ച് നജീബാണ് അറസ്റ്റിലായത്. 38 വയസാണ് പ്രതിയുടെ പ്രായം. മട്ടാഞ്ചേരിയിലെ ജെയിൻ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന മാരിവിൽ ഫിനാൻസ് ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. ഏഴ് മാസം മുൻപാണ് കേസിന് ആസ്‌പദമായ പണയത്തട്ടിപ്പ് നടന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

നജീവ് ഈ വർഷം മാർച്ച് 20നാണ് മാരിവിൽ ഫിനാൻസ് ലിമിറ്റഡിൽ എത്തിയത്. 23.250 ഗ്രാം തൂക്കമുള്ള സ്വർണവളയെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റിയതെന്ന് പരാതിയിൽ പറയുന്നു. സ്ഥാപനത്തിലെ ബ്രാഞ്ച് ഇൻ ചാർജായ കെ.ആർ മഞ്ജുളയാണ് സംഭവത്തിൽ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി പോലീസ് നജീബിനെതിരെ കേസെടുത്തിരുന്നു. എറണാകുളം മാർക്കറ്റ് റോഡ് ഭാഗത്ത് പ്രതിയുണ്ടെന്ന വിവരം ലഭിച്ച പോലീസ് സംഘം ഇവിടെയെത്തി നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...