കാർ ഓവർടേക്ക് ചെയ്തത് പ്രകോപനമായതിനെത്തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കാർ ഓവർടേക്ക് ചെയ്തത് പ്രകോപനമായതിനെത്തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം. പാലക്കാട് കൂറ്റനാട് സ്വദേശിയാണ് അതിക്രൂര മർദനത്തിനിരയായത്. സംഭവത്തിൽ പിടിയിലായ പ്രതികളിലൊരാൾ എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ്. സംഭവം നടന്നതിങ്ങനെ…പാൽ വിതരണക്കാരനാണ് കൂറ്റനാട് സ്വദേശി ബെന്നി. പതിവു പോലെ ബുധനാഴ്ച പാൽ സൊസൈറ്റിയിലെത്തിച്ച് മടങ്ങും വഴിയായിരുന്നു സംഭവം. കൂറ്റനാട് സെൻററിൽ സ്വകാര്യ ആശുപത്രിക്ക് മുന്നിലെത്തിയപ്പോഴാണ് ബെന്നിയുടെ പെട്ടി ഓട്ടോയ്ക്ക് മുന്നിൽ കാർ വട്ടം വെച്ചത്. സഡൻ ബ്രേക്കിട്ടു. കാറിൽ നിന്ന് രണ്ട് യുവാക്കളെത്തി ബെന്നിയെ റോഡിലേക്ക് വലിച്ചിറക്കി. അസഭ്യം വിളിച്ച് കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് തലങ്ങും വിലങ്ങും മർദിച്ചു.

ഞങ്ങളുടെ കാറിനെ ഓവർടേക്ക് ചെയ്യാൻ നീയാരെടാ എന്ന് ആക്രോശിച്ചായിരുന്നു മർദനമെന്ന് ബെന്നി പറയുന്നു. സംഭവത്തിൽ ബെന്നിയുടെ മുഖത്തും മൂക്കിനും സാരമായും ശരീരമാസകലവും പരിക്കേറ്റു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. ചാലിശ്ശേരി പോലീസെത്തിയാണ് പ്രതികളായ ഞാങ്ങാട്ടിരി സ്വദേശി അലൻ അഭിലാഷ്, മേഴത്തൂർ സ്വദേശി അജ്മൽ എന്നിവരെ പിടികൂടിയത്. കഴിഞ്ഞ വർഷം തൃത്താല എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അലൻ അഭിലാഷെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...

ബിജെപിയെ തകർക്കാതെ പോരാട്ടം അവസാനിപ്പിക്കില്ല : മമത ബാനർജി

0
കൊൽക്കത്ത: രാഷ്ട്രീയ വിരമിക്കലിന് താൻ തയ്യാറല്ലെന്നും ബിജെപിയെ പൂർണ്ണമായി തകർക്കുന്നതുവരെ പോരാട്ടം...